ദുബായ്: ഫ്ലാറ്റുടമയായ യുവതിയെ നഗ്‌നയാക്കി നിര്‍ത്തിയ ശേഷം മോഷണം നടത്തിയ സംഭവത്തില്‍ പ്രവാസി അറസ്റ്റില്‍. അല്‍ ബറഹയിലെ ഫ്‌ലാറ്റില്‍ 2014 ഡിസംബര്‍ 18നായിരുന്നു സംഭവം. പുലര്‍ച്ചെ 2 മണിക്ക് ഫ്‌ലാറ്റിലെ കിടപ്പുമുറിയില്‍ അപരിചിതനെ കണ്ടാണ് ഫിലിപ്പീന സര്‍വീസ് ജീവനക്കാരിയായ യുവതി ഞെട്ടി എഴുന്നേറ്റത്.
നിലവിളിച്ചതോടെ യുവതിയുടെ വാ പൊത്തിപ്പിടിച്ച് അപരിചിതന്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. യുവതിയുടെ പേഴ്‌സ് ആവശ്യപ്പെട്ട പ്രതി ബാഗ് തപ്പിപ്പിടിച്ച് 400 ദിര്‍ഹവും കവര്‍ന്നു. കഴുത്തില്‍ കിടന്ന സ്വര്‍ണ ചെയിനും പ്രതി പൊട്ടിച്ചെടുത്തതായി യുവതി പരാതിയില്‍ പറഞ്ഞിരുന്നു.

ഇതിനിടെ യുവതിയോട് പ്രതി വസ്ത്രമുരിഞ്ഞ് നഗ്‌നയായി ചുവരിനഭിമുഖമായി നില്‍ക്കാനാവശ്യപ്പെട്ടു. ഭയന്നുപോയ യുവതി അതനുസരിച്ചു. അയാള്‍ അലമാരി പരിശോധിക്കുന്നതിനിടയില്‍ യുവതി അടുത്ത മുറിയിലേയ്ക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതോടെ ഫ്‌ലാറ്റിലുണ്ടായിരുന്ന മറ്റ് സുഹൃത്തുക്കളും ഞെട്ടി എഴുന്നേറ്റു. ഈ സമയം പ്രതി ഓടി രക്ഷപ്പെട്ടു. അടുത്തിടെ ഒരു പീഡനശ്രമത്തിനിടയിലാണ് 26കാരനായ പ്രവാസി അറസ്റ്റിലായത്. പ്രതിയുടെ വിരലടയാളം പരിശോധിച്ച പോലീസ് ഫിലിപ്പീന യുവതിയെ മോഷണത്തിനിരയാക്കിയതും ഇയാളാണെന്ന് കണ്ടെത്തുകയായിരുന്നു. ഫെബ്രുവരി 23നാണ് കേസിന്റെ അടുത്ത വിചാരണ.