ആദ്യരാത്രി ആഘോഷിക്കാന്‍ വധുവും വരനും മണിയറയില്‍ കടന്ന് കുറച്ചു കഴിഞ്ഞപ്പോഴാണ് ആ കാഴ്ച കണ്ടത്. കട്ടലിനടിയില്‍ ഒളിച്ചിരിക്കുന്ന ഒരു സ്ത്രീ . മലപ്പുറം ജില്ലയിലെ വെളിയങ്കോട്ടാണ് സംഭവം.വരനും വധുവും ആദ്യമൊന്ന് ഭയന്നെങ്കിലും ഒളിച്ചിരുന്ന സ്ത്രീയെ കയ്യോടെ പിടികൂടി കൈകാര്യം ചെയ്തപ്പോഴാണ് മോഷ്ടാക്കാന്‍ വന്നതാണെന്ന വിവരം ലഭിച്ചത് .അയല്‍വാസിയായ സ്ത്രീ  തന്നെയാണ് ഈ സാഹസത്തിന് മുതിര്‍ന്നത്. വരനും വധുവും ഉറങ്ങിയാല്‍ സ്വര്‍ണ്ണവുമെടുത്ത് മുങ്ങാം എന്നാണ് മോഷണത്തിനിറങ്ങിയ സ്ത്രീ കരുതിയത്‌ .എന്നാല്‍ നവ മിഥുനങ്ങള്‍ ഉറങ്ങാതെ വര്‍ത്തമാനം പറഞ്ഞിരുന്നതാണ് മോഷണത്തിനിറങ്ങിയ സ്ത്രീയെ കുഴക്കിയത്. ഏതായാലും സ്ത്രീയെ കൈയ്യോടെ പോലീസില്‍ ഏല്‍പ്പിച്ചിരിക്കുകയാണ് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ