സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ താരമാണ് ഹണി റോസ്. ഹണി റോസ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾക്കും വീഡിയോകൾക്കും ആരാധകരും ഏറെയാണ്.

ഇപ്പോളിതാ നടിയുടെ ഒരു ആരാധകനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. ഒരു ടെലിവിഷൻ പരിപാടിക്കിടെയായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. തന്നെ നിരന്തരം ഫോണ്‍ ചെയ്യുന്നൊരു ആരാധകനെക്കുറിച്ചാണ് ഹണി റോസ് പറഞ്ഞത്.

തമിഴ് നാട്ടിലുള്ള വ്യക്തിയാണ്. സ്ഥിരം വിളിക്കും. തമിഴ് നാട്ടിലെ ഒരു ഗ്രാമ പ്രദേശത്തില്‍ നിന്നുമാണ് വ്യക്തിയാണ് . അദ്ദേഹം പറയുന്നത് അവിടെയൊരു അമ്പലമുണ്ടാക്കിയിട്ടുണ്ട്, ആ അമ്പലത്തിലെ പ്രതിഷ്ഠ താൻ ആണെന്നുമാണ്’ എന്നാണ് ഹണി റോസ് പറഞ്ഞത്.

ആ അമ്പലം പോയി കണ്ടിട്ടുണ്ടോ എന്ന് അവതാരകൻ ചോദിക്കുമ്പോള്‍ കണ്ടിട്ടില്ലെന്നാണ് ഹണി പറയുന്നത്. വെളിപ്പെടുത്തലിനു പിന്നാലെ ഇതെനിക്ക് ട്രോള്‍ കിട്ടാനുള്ള പരിപാടിയാകാൻ എല്ലാ സാധ്യതയുമുണ്ടെന്നും ഹണി റോസ് പറയുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ടിലൂടെയാണ് ഹണി റോസ് സിനിമയിലെത്തിയത്. തുടര്‍ന്നും ശ്രദ്ധേയമായ ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും എത്തിയിരുന്നു താരം.

അഭിനയ പ്രാധാന്യമുളള റോളുകള്‍ക്കൊപ്പം ഗ്ലാമറസ് വേഷങ്ങളിലും ഹണി റോസ് തിളങ്ങി. മലയാളത്തില്‍ ട്രിവാന്‍ഡ്രം ലോഡ്ജ് ഉള്‍പ്പെടെയുളള ചിത്രങ്ങളിലൂടെയാണ് നടി ശ്രദ്ധേയായത്.

മോഹന്‍ലാല്‍ നായകനായ മോണ്‍സ്റ്ററാണ് ഹണി റോസിന്റേതായി ഇനി മലയാളത്തില്‍ പുറത്തിറങ്ങാനുള്ള ചിത്രം. തെലുങ്കിലാവട്ടെ നന്ദമൂരി ബാലകൃഷ്ണയുടെ ചിത്രത്തിലും തമിഴില്‍ പട്ടാംപൂച്ചി എന്ന ചിത്രത്തിലും ഹണി ഇപ്പോള്‍ നായികയായി അഭിനയിക്കുന്നുണ്ട്.