ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മെയ്ക്ക് അഭിവാദ്യങ്ങളുമായി ഹിന്ദി ഗാനം പുറത്ത്. ജൂണ്‍ എട്ടിന് നടക്കുന്ന ബ്രിട്ടന്‍ പൊതു തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജരുടെ പിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.
തെരേസ കി സാഥ് (തെരേസയ്ക്ക് ഒപ്പം) എന്ന പേരോടെ പുറത്തെത്തിയിരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. 1.6 ദശലക്ഷം ഇന്ത്യന്‍ വംശജരാണ് ബ്രിട്ടനില്‍ താമസിക്കുന്നത്.
കണ്‍സര്‍വേറ്റീവ് ഫ്രണ്ട്‌സ് ഓഫ് ഇന്‍ഡ്യയാണ് പാട്ട് പുറത്തിറക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഇന്ത്യാ സന്ദര്‍ശന വേളയില്‍ സാരി ധരിച്ച് അമ്പലം സന്ദര്‍ശിക്കുന്ന തെരേസയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതേ ദൃശ്യങ്ങളും വീഡിയോയില്‍ ഉപയോഗിച്ചിട്ടുണ്ട്.
ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള തെരേസയുടെ ചിത്രങ്ങളും 2.25 ദൈര്‍ഘ്യമുള്ള പാട്ടില്‍ കാണാം. സ്ഥിരതയുള്ള സര്‍ക്കാരിനു വേണ്ടിയും സാമ്പത്തിക രംഗത്തെ കുതിപ്പിനു വേണ്ടിയും തെരേസയെ തിരഞ്ഞെടുക്കാനും ഗാനം ആവശ്യപ്പെടുന്നുമുണ്ട്.
Leave a Reply