ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കാലാവസ്ഥ വ്യതിയാനം കാരണം ലണ്ടൻ, കാർഡിഫ് നഗരങ്ങളുടെ പല പ്രദേശങ്ങളും പത്തു വർഷത്തിനുള്ളിൽ വെള്ളത്തിനടിയിൽ ആവുമെന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു. ക്ലൈമറ്റ് സെൻട്രലിൽ നിന്നുള്ള പുതിയ പഠന പ്രകാരം ഗ്രീൻവിച്ച്, ലംബെത്ത്, ബാറ്റർസീ എന്നീ പ്രദേശങ്ങൾ വെള്ളത്തിനടിയിൽ ആവാനുള്ള സാധ്യത കൂടുതലാണ്. സൗത്ത് ലണ്ടനിൽ ഫുൾഹാം, ഹാമർസ്മിത്ത്, ഷെപ്പേർഡ് ബുഷ്, എലിഫന്റ്, കാസിൽ, കാംബർവെൽ എന്നിവയുൾപ്പെടെ പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നു. ശാസ്ത്രഞ്ജർ തയ്യാറാക്കിയ ഭൂപടം പ്രകാരം സ് കന്തോർപ്, ഹൾ, ഗ്രിംസ്‌ബി,കിംഗ്സ് ലിൻ എന്നീ പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്. ലണ്ടനിലെ തേംസ് നദി കരകവിഞ്ഞാൽ പത്ത് വർഷത്തിനുള്ളിൽ തലസ്ഥാനത്തെ നിരവധി പ്രദേശങ്ങളിൽ പതിവായി വെള്ളപ്പൊക്കമുണ്ടാകുമെന്ന് അവർ മുന്നറിയിപ്പ് നൽകി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വെള്ളപ്പൊക്കം കേംബ്രിഡ്ജിലേക്കും പീറ്റർബറോയിലേക്കും വ്യാപിക്കാൻ സാധ്യതയുള്ളതായി അവർ ചൂണ്ടിക്കാട്ടുന്നു. തെക്കൻ തീരത്ത്, ഹേസ്റ്റിംഗിന് കിഴക്കുള്ള പ്രദേശവും ബ്രൈറ്റണിന് പടിഞ്ഞാറുള്ള പട്ടണങ്ങളായ വർത്തിംഗ്, ബോഗ് നർ റെജിസ് എന്നിവയും അപകടസാധ്യതയുള്ള മേഖലകളാണ്. ലിവർപൂളിന്റെ ഭാഗങ്ങളും ബ്ലാക്ക്പൂളിലേക്കുള്ള ഭാഗങ്ങളും വെള്ളപ്പൊക്കത്തെ അഭിമുഖീകരിക്കാനിടയുണ്ട്. മുൻനിര ജേണലുകളിലെ ശാസ്ത്ര പഠനത്തെ അടിസ്ഥാനമാക്കിയുള്ള ഗവേഷണമാണെന്നും കൂടുതൽ അന്വേഷണം ആവശ്യമായി വരുന്ന സ്ഥലങ്ങൾ അടയാളപ്പെടുത്താൻ പുതിയ മാപ്പുകൾ ഉപയോഗിക്കണമെന്നും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന കാലാവസ്ഥാ ശാസ്ത്ര സംഘടനയായ ക്ലൈമറ്റ് സെൻട്രൽ പറയുന്നു. മണ്ണൊലിപ്പ്, കൊടുങ്കാറ്റിന്റെ തീവ്രതയിൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങൾ, ഉൾനാടൻ വെള്ളപ്പൊക്കം തുടങ്ങിയവയെ അടിസ്ഥാനമാക്കിയല്ല ഈ മാപ്പ് രൂപപ്പെടുത്തിയതെന്നും അവർ അറിയിച്ചു.