വിമാനയാത്ര ചെയ്യുന്ന എല്ലാവര്‍ക്കും ബോര്‍ഡിംഗ് പാസ്സ് എന്താണെന്നറിയാം. വിമാനത്താവളത്തില്‍ ചെക്ക് ഇന്‍ ചെയ്ത് കഴിയുമ്പോള്‍ നമുക്ക് ലഭിക്കുന്ന ബോര്‍ഡിംഗ് പാസ്സ് ഉണ്ടെങ്കില്‍ മാത്രമേ നമുക്ക് വിമാനത്തിനുള്ളില്‍ പ്രവേശിക്കാന്‍ കഴിയൂ. യാത്രക്കാരനെ കുറിച്ചും ഫ്ലൈറ്റ് നമ്പറിനെ കുറിച്ചും യാത്രാ ഷെഡ്യൂളിനെ കുറിച്ചുമൊക്കെയുള്ള വിവരങ്ങള്‍ ആണ് ബോര്‍ഡിംഗ് പാസ്സില്‍ ഉള്ളത്.
വിമാനയാത്രയ്ക്ക് മുന്‍പ് നമ്മളെല്ലാം ശ്രദ്ധാപൂര്‍വ്വം സൂക്ഷിക്കുന്ന ഈ ബോര്‍ഡിംഗ് പാസ്സ് യാത്രയ്ക്ക് ശേഷം നമ്മള്‍ എന്താണ് ചെയ്യാറ്? മിക്കവരും ഇത് എവിടെയെങ്കിലും അലക്ഷ്യമായി ഉപേക്ഷിക്കുകയാണ് പതിവ്. എന്നാല്‍ ഇങ്ങനെ ബോര്‍ഡിംഗ് പാസ്സ് ഉപേക്ഷിക്കുന്നത് സുരക്ഷിതമാണോ? അല്ലെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. യാത്രയുടെ അവസാനം വിമാനത്തിന്‍റെ സീറ്റ് പോക്കറ്റിലോ, താമസിക്കുന്ന ഹോട്ടലിലോ അതുമല്ലെങ്കില്‍ എയര്‍പോര്‍ട്ടിലെ വേസ്റ്റ് ബിന്നിലോ ഒക്കെ നാം ബോര്‍ഡിംഗ് പാസ്സ് അലക്ഷ്യമായി ഉപേക്ഷിക്കാറാണ് പതിവ്.

bp copy

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാല്‍ ഇങ്ങനെ നമ്മള്‍ ഉപേക്ഷിക്കുന്നത് കേവലം ബോര്‍ഡിംഗ് പാസ്സല്ല മറിച്ച് നമ്മളെ കുറിച്ചുള്ള സകല വിവരങ്ങളും ആണെന്നാണ്‌ വിദഗ്ദര്‍ പറയുന്നത്. നമ്മള്‍ ഉപയോഗിച്ച ബോര്‍ഡിംഗ് പാസ്സിലെ ബാര്‍കോഡ് സ്കാന്‍ ചെയ്‌താല്‍ നമ്മളെ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാകുന്ന ലളിതമായ ആപ്ലിക്കേഷന്‍ മിക്ക മൊബൈലുകളിലും ഇന്ന് ലഭ്യമാണ്. ഈ വിവരങ്ങള്‍ ഉപയോഗിച്ച് വിദഗ്ദനായ ഒരാള്‍ക്ക് നിങ്ങളുടെ ഹോം അഡ്രസ്സ്, പേഴ്സണല്‍ ഫോണ്‍ നമ്പര്‍, ഇ മെയില്‍ അഡ്രസ്സ്, നിങ്ങളുടെ യാത്രാവിവരങ്ങള്‍ തുടങ്ങി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഡീറ്റയില്‍സ് വരെ കണ്ടുപിടിക്കാന്‍ സാധിക്കും.

അത് കൊണ്ട് ഇനി മുതല്‍ യാത്ര ചെയ്യുമ്പോള്‍ നിങ്ങളുടെ ബോര്‍ഡിംഗ് പാസ്സ് കുറച്ചു കൂടി ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യാന്‍ മറക്കണ്ട. അവിടെയും ഇവിടെയും അലക്ഷ്യമായി ഉപേക്ഷിക്കാതെ ബോര്‍ഡിംഗ്പാസ്സ് ഉപയോഗ ശേഷം നശിപ്പിച്ച് കളയാന്‍ ശ്രദ്ധിക്കുക. ഈ വിവരം ഉപകാരപ്രദമാണെന്ന്‍ തോന്നുന്നുവെങ്കില്‍ മറ്റുള്ളവര്‍ക്ക് കൂടി ഷെയര്‍ ചെയ്യാന്‍ മറക്കാതിരിക്കുക.