ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗാറ്റ് വിക്ക് വിമാനത്താവളത്തിന് സമീപം 15 വാഹനങ്ങൾ കൂട്ടിയിടിച്ച് 34 പേർക്ക് പരിക്ക് പറ്റി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. പേമാരിയും മഞ്ഞുവീഴ്ചയുമാണ് അപകടത്തിന് കാരണമായത് എന്നാണ് റിപ്പോർട്ടുകൾ. സംഭവത്തെ തുടർന്ന് M 23 നാല് മണിക്കൂർ അടച്ചിട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

M 23 – ലെ ജംഗ്ഷൻ 10 നും 11 നും ഇടയിൽ ലണ്ടനെ ബ്രൈറ്ററുമായി ബന്ധിപ്പിക്കുന്ന മോട്ടോർവേയുടെ ഇരുവശത്തും വെള്ളിയാഴ്ച രാത്രി ഗതാഗതം സ്തംഭിച്ചു. നിരവധി വാഹനങ്ങൾക്ക് കാര്യമായ കേടുപാടുകൾ ഉണ്ടായതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പല വാഹനങ്ങളും അപകടത്തെ തുടർന്ന് റോഡിൽ നിന്ന് തെറിച്ചു മാറിയതായി ദൃശ്യത്തിൽ നിന്ന് വ്യക്തമാണ്. M 23 നാല് മണിക്കൂറുകൾക്ക് ശേഷം ഗതാഗതത്തിനായി തുറന്നെങ്കിലും ഇതുവഴിയുള്ള വാഹന ഗതാഗതം ഒഴിവാക്കണമെന്ന് ഡ്രൈവർമാരോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് സസെക്സ് പോലീസ് പറഞ്ഞു.