ലണ്ടൻ: അഞ്ച് വയസ്സുള്ളപ്പോൾ മുതൽ എല്ലാ ദിവസവും രാജ്ഞി ജാം സാൻഡ്‌വിച്ച് കഴിക്കാറുണ്ടെന്ന വെളിപ്പെടുത്തലുമായി മുൻ ഷെഫ്. 15 വർഷക്കാലം എലിസബത്ത് രാജ്ഞിയുടെ സ്വകാര്യ ഷെഫായിരുന്ന ഡാരൻ മക്ഗ്രാഡിയാണ് തന്റെ യുട്യൂബ് ചാനലിലൂടെ ഈ വിവരം പുറത്തുവിട്ടത്. ഡയാന രാജകുമാരിയുടെയും വില്യമിന്റെയും ഹാരിയുടെയും ഷെഫ് ആയിരുന്നു ഡാരൻ. 226,000 സബ്‌സ്‌ക്രൈബർമാരുള്ള തന്റെ യൂട്യൂബ് ചാനലിലാണ് ഡാരൻ വീഡിയോ പോസ്റ്റ്‌ ചെയ്‍തത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാജകീയ പാചകക്കുറിപ്പുകളാണ് അദ്ദേഹം പങ്കിട്ടത്. കൊട്ടാരത്തിലെ ചായയെപറ്റിയും സാൻഡ്‌വച്ചുകളെ കുറിച്ചും അദ്ദേഹം പറഞ്ഞു. ഒപ്പം, ചെറുപ്പം മുതൽ കൊട്ടാരത്തിൽ ജോലി ചെയ്തിരുന്ന ഷെഫ്, 6,000 പേർ പങ്കെടുക്കുന്ന ഗാർഡൻ പാർട്ടികളെക്കുറിച്ച് വിവരിച്ചു. ചായയോടൊപ്പമാണ്
രാജ്ഞി ഈ സാൻഡ്‌വിച്ച് കഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.