തൊടുപുഴയിൽ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ നാലുപേരുടെയും മൃതദേഹത്തിൽ മാരകമായ മുറിവുകൾ. വണ്ണപ്പുറം കാനാട്ട് കൃഷ്ണനും ഭാര്യയും രണ്ടുമക്കളുമാണ് കൊല്ലപ്പെട്ടത്. കൃഷ്ണൻ, ഭാര്യ സുശീല, കോളജ് വിദ്യാർഥിനിയായ മകൾ ആർഷ, പ്ലസ് ടു വിദ്യാർഥി ആദർശ് എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കൃഷ്ണന്റെ മുഖം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു. കൃഷ്ണന്റെയും മകൻ ആദർശിന്റെയും തലയിലാണ് പരുക്ക്. ആർഷയുടെ പുറത്ത് മാരകമായ മുറിവുകളുണ്ട്. സുശീലയുടെ നെഞ്ചിലും വയറിലും കുത്തിപ്പരുക്കേൽപ്പിച്ച നിലയിലാണ്.
നാലംഗകുടുംബത്തിന് പുറംലോകവുമായി വലിയ ബന്ധമില്ലായിരുന്നെന്ന് അയൽവാസികൾ. കൃഷ്ണൻ വീട്ടിൽ മന്ത്രവാദവും പൂജയും നടത്തിയിരുന്നതായി സഹോദരൻ യജ്ഞേശ്വർ സ്ഥിരീകരിച്ചു. രാത്രികാലങ്ങളില്‍ കാറുകളിൽ ആളുകൾ ഈ വീട്ടിലെത്തിയിരുന്നു. 10 വര്‍ഷമായി കൃഷ്ണനുമായി ബന്ധമൊന്നുമില്ലായിരുന്നുവെന്നും യജ്ഞേശ്വർ പറയുന്നു.
വീടിന്റെ ജനലുകൾ പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് മറച്ച നിലയിലായിരുന്നു. അയൽപക്കത്തെ വീട്ടിൽ നിന്നാണ് കുടുംബം പാലുവാങ്ങിയിരുന്നത്. രണ്ടുദിവസമായി പാലുവാങ്ങാൻ എത്താതിരുന്നതോടെയാണ് നാട്ടുകാർക്ക് സംശയം തോന്നിയത്. പൊലീസെത്തി നാട്ടുകാരോടെ സഹായത്തോടെ മണ്ണുമാന്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കുഴിയിൽ ഒന്നിനുമുകളിൽ ഒന്നായി അടുക്കിവെച്ച നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
വണ്ണപ്പുറം കാനാട്ട് കൃഷ്ണനും ഭാര്യയും രണ്ടുമക്കളുമാണ് കൊല്ലപ്പെട്ടത്. കൃഷ്ണൻ, ഭാര്യ സുശീല, കോളജ് വിദ്യാർഥിനിയായ മകൾ ആർഷ, പ്ലസ് ടു വിദ്യാർഥി ആദർശ് എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
രണ്ടുദിവസത്തിനുമുൻപാണ് കൊലപാതകം നടന്നതെന്ന നിഗമനത്തിലാണ് പൊലീസ്.
നാലു ദിവസമായി ഇവര കാണാതായതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ദുരൂഹതയുടെ ചുരുളഴിഞ്ഞത്. വീടിനുള്ളില്‍ രക്തക്കറയും വീടിനുപിറകില്‍ മൂടിയ നിലയില്‍ കുഴിയും കണ്ടതോടെ നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിച്ചു.
പൊലീസെത്തി മണ്ണുമാന്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
വീടിനോട് ചേർന്നുള്ള ചാണകക്കുഴിക്ക് സമീപം മണ്ണിളകിയ നിലയിൽ കണ്ടെത്തിയതോടെ സംശയം വർധിച്ചു. തുടർന്ന് പൊലീസെത്തി നാട്ടുകാരോടെ സഹായത്തോടെ മണ്ണുമാന്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കുഴിയിൽ ഒന്നിനുമുകളിൽ ഒന്നായി അടുക്കിവെച്ച നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ടുദിവസത്തിനുമുൻപാണ് കൊലപാതകം നടന്നതെന്ന നിഗമനത്തിലാണ് പൊലീസ്. കൊലയ്ക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന ചുറ്റികയും കത്തിയും വീടിനുസമീപത്തുനിന്ന് കണ്ടെത്തി.
Leave a Reply