എന്‍സിപി എംഎല്‍എയും മുന്‍ മന്ത്രിയുമായ തോമസ് ചാണ്ടിയുടെ നിര്യാണത്തോടെ കുട്ടനാട് മണ്ഡലത്തില്‍ ആറ് മാസത്തിനകം തിരഞ്ഞെടുപ്പ് വേണ്ടിവരും. രണ്ടര വര്‍ഷത്തിനകം കേരളത്തില്‍ നടക്കുന്ന ഒമ്പതാമത്തെ ഉപതിരഞ്ഞെടുപ്പായിരിക്കും ഇത്. ആദ്യത്തേത് മലപ്പുറം വേങ്ങരയിലായിരുന്നു. മലപ്പുറം എംപിയായിരുന്ന ഇ അഹമ്മദ് അന്തരിച്ചതിനെ തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പില്‍, വേങ്ങരയിലെ സിറ്റിംഗ് എംഎല്‍എയായ മുസ്ലീം ലീഗിലെ പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്് മത്സരിച്ച് ലോക്‌സഭയിലേയ്ക്ക് ജയിച്ചു. ഇതേത്തുടര്‍ന്നാണ് 2017 ഒക്ടോബര്‍ 11ന് വേങ്ങരയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ലീഗിന്റെ കെഎന്‍എ ഖാദര്‍ എല്‍ഡിഎഫിലെ പി പി ബഷീറിനെ 23,310 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു.
സിറ്റിംഗ് എംഎല്‍എയായിരുന്ന സിപിഎമ്മിലെ കെകെ രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് 2018 മേയ് 28ന് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സിപിഎമ്മിലെ സജി ചെറിയാന്‍ 20,956 വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസിലെ ഡി വിജയ കുമാറിനെ തോല്‍പ്പിച്ചു.
1967 മുതല്‍ തുടര്‍ച്ചയായി മണ്ഡലത്തെ പ്രതിനിധീകരിച്ച കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുന്‍ മന്ത്രിയുമായ കെ എം മാണി അന്തരിച്ചതിനെ തുടര്‍ന്നുള്ള ഒഴിവില്‍ 2019 സെപ്റ്റംബര്‍ 23നാണ് പാലായില്‍ തിരഞ്ഞെടുപ്പ് നടന്നത്. കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്ന് കുറിച്ച് എന്‍സിപിയുടെ മാണി സി കാപ്പന്‍ എല്‍ഡിഎഫിന് വേണ്ടി മണ്ഡലം പിടിച്ചെടുത്തു. കേരള കോൺഗ്രസ് എമ്മിലെ ജോസ് ടോം പുലിക്കുന്നേലിനെതിരെ വിജയം 2943 വോട്ടുകള്‍ക്ക്.
സിംറ്റിംഗ് എംഎല്‍എയായിരുന്ന കെ മുരളീധരന്‍ ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. 2019 ഒക്ടോബര്‍ 21ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ജനകീയനായ നഗരസഭ മേയറായിരുന്ന വി കെ പ്രശാന്തിനെ ഇറക്കി സിപിഎം വിജയം കൊയ്തു. 14465 വോട്ടിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസിലെ കെ മോഹന്‍കുമാറിനെ പരാജയപ്പെടുത്തി യുഡിഎഫ് കോട്ട പ്രശാന്ത് പിടിച്ചെടുത്തത്.
കോന്നിയില്‍ സിറ്റിംഗ് എംഎല്‍എയായ അടൂര്‍ പ്രകാശ് ആറ്റിങ്ങലില്‍ നിന്ന് ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് 2019 ഒക്ടോബര്‍ 21ന് കോന്നിയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. 1991ന് ശേഷം ആദ്യമായി എല്‍ഡിഎഫ് മണ്ഡലം പിടിച്ചെടുത്തു. സിപിഎമ്മിന്റെ കെ യു ജനീഷ് കുമാര്‍ ജയിച്ചത് 9953 വോട്ടുകള്‍ക്ക്.
തുടര്‍ച്ചയായ തിരഞ്ഞെടുപ്പ് തോല്‍വികള്‍ക്ക് ശേഷം കോണ്‍ഗ്രസിലെ ഷാനിമോള്‍ ഉസ്മാന്‍ ആദ്യമായി ഒരു തിരഞ്ഞെടുപ്പ് വിജയം നേടിയത് അരൂരിലാണ്. ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നഷ്ടമായ ഏക സിറ്റിംഗ് സീറ്റും അരൂരാണ്. 1955 വോട്ടിന് ഷാനിമോള്‍ ഉസ്മാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ മനു സി പുളിക്കനെ തോല്‍പ്പിച്ചു. സിറ്റിംഗ് എംഎല്‍എയായിരുന്ന സിപിഎമ്മിലെ എ എം ആരിഫ് ആലപ്പുഴയില്‍ നിന്ന് ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇവിടെ ഒക്ടോബര്‍ 21ന് ഉപതിരഞ്ഞെടുപ്പ് നടന്നത്.
സിറ്റിംഗ് എംഎല്‍എയായിരുന്ന ഹൈബി ഈഡന്‍ ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് എറണാകുളത്ത് ഒക്ടോബര്‍ 21ന് ഉപതിരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫിന്റെ ഉരുക്ക് കോട്ടയായ എറണാകുളം മണ്ഡലത്തില്‍ ഇത്തവണ കോണ്‍ഗ്രസ് ഇറക്കിയത് നഗരസഭ ഡെപ്യൂട്ടി മേയര്‍ ടി ജെ വിനോദിനം. നഗരസഭയ്‌ക്കെതിരായ ആരോപണങ്ങളും കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരും യുഡിഎഫിനെ പ്രതികൂലമായി ബാധിച്ച തിരഞ്ഞെടുപ്പില്‍ 3750 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിന്റെ മനു റോയിയെ വിനോദ് തോല്‍പ്പിച്ചത്.
സിറ്റിംഗ് എംഎല്‍എയായിരുന്ന മുസ്ലീം ലീഗിലെ പി പി അബ്ദുള്‍ റസാഖിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഒക്ടോബര്‍ 21ന് മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് നടന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ബിജെപിയുടെ രവീശ തന്ത്രി കുണ്ടാറിനെ 7923 വോട്ടുകള്‍ക്ക് തോല്‍പ്പിച്ച് ലീഗിലെ എം എസി കമറുദ്ദീന്‍ യുഡിഎഫിന് വേണ്ടി മണ്ഡലം നിലനിര്‍ത്തി.
Leave a Reply