ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- നികുതി പരിധിക്ക് താഴെ വരുന്ന കുറഞ്ഞ വരുമാനക്കാരായ പതിനായിരക്കണക്കിന് ആളുകൾക്ക് കൃത്യസമയത്ത് നികുതി റിട്ടേൺ ഫയൽ ചെയ്യാത്തത് മൂലം നൂറുകണക്കിന് പൗണ്ടാണ് പിഴയായി എച്ച് എം ആർ സി ഈടാക്കുന്നത് എന്ന് പുതുതായി പുറത്തിറങ്ങി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിൽ, പ്രതിവർഷം 12,570 പൗണ്ടിൽ താഴെ വരുമാനമുള്ള വ്യക്തികൾ ആദായനികുതി അടയ്ക്കേണ്ടതില്ല. അതോടൊപ്പം തന്നെ സ്വയംതൊഴിൽ ചെയ്യുന്നവർക്കും തങ്ങളുടെ വരുമാനമോ ലാഭമോ പരിധിക്ക് താഴെയാണെങ്കിൽ നാഷണൽ ഇൻഷുറൻസ് സംഭാവനകൾ അടയ്ക്കാൻ ബാധ്യതയില്ല. എന്നാൽ സ്വയംതൊഴിൽ ചെയ്യുന്നവർക്ക് നികുതി പരിധിക്ക് താഴെയാണെങ്കിലും, ഓരോ വർഷവും സ്വയം നിർണയ നികുതി റിട്ടേൺ പൂർത്തിയാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഓഫ് ലൈനായി പൂർത്തിയാക്കേണ്ട ഒക്ടോബർ 31 ലെ അവസാന സമയപരിധിക്കോ, ജനുവരി 31-ലെ ഓൺലൈൻ സമയപരിധിയ്‌ക്ക് മുമ്പായി ഇത് ഫയൽ ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ പിഴ ഈടാക്കപ്പെടും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഫ്രീഡം ഓഫ് ഇൻഫർമേഷൻ അഭ്യർത്ഥനയിലൂടെ എച്ച് എം ആർ സി യിൽ നിന്നും ലഭിച്ച സമീപകാല കണക്കുകൾ വെളിപ്പെടുത്തുന്നത്, നികുതി പരിധിക്ക് താഴെ വരുമാനമുള്ള 83,000-ത്തിലധികം വ്യക്തികൾക്ക് 2021-22 ൽ അധികാരികൾ 100 പൗണ്ട് പിഴ വീതം ചുമത്തി എന്നാണ്. ഇതിൽ 17,000 പിഴകൾ മാത്രമാണ് പിന്നീട് അപ്പീലിലൂടെ റദ്ദാക്കപ്പെട്ടത്. എന്നാൽ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായി, 100,000 പൗണ്ടോ അതിൽ കൂടുതലോ സമ്പാദിക്കുന്നവരിൽ, 20,000 പേർക്ക് മാത്രമാണ് പിഴ ചുമത്തപ്പെട്ടതെന്ന് യു കെയിലെ ഒരു തിങ്ക് ടാങ്കായ ടാക്സ് പോളിസി അസോസിയേറ്റ്സുമായി (ടിപിഎ) സഹകരിച്ച് ദി ഗാർഡിയൻ പത്രം നടത്തിയ അന്വേഷണത്തിൽ വ്യക്തമാകുന്നു.


നികുതി പരിധിക്ക് താഴെ പെടുന്നവർക്ക് ഇത്തരത്തിലുള്ള ലേറ്റ് ഫയലിംഗ് ഫീകൾ സ്വയമേവ ഒഴിവാക്കി ലഭിക്കുമെന്ന് ഉറപ്പാക്കാൻ സിസ്റ്റം പരിഷ്‌കരിക്കണമെന്ന ആവശ്യമാണ് വിദഗ്ധർ മുന്നോട്ടുവയ്ക്കുന്നത്. വളരെ കുറഞ്ഞ വരുമാനമുള്ള പതിനായിരക്കണക്കിന് ആളുകളുടെ ജീവിതം എച്ച് എം ആർ സി യുടെ പിഴകൾ വഴി കൂടുതൽ ദുഷ്കരമാക്കുന്നത് ലജ്ജാകരമാണെന്ന് ടാക്സ് പോളിസി അസോസിയേറ്റ്സ് സ്ഥാപകനായ ഡാൻ നീഡിൽ വ്യക്തമാക്കി. കൂടുതൽ മാറ്റങ്ങൾ ആവശ്യമാണെന്ന് വിദഗ്ധർ ചൂണ്ടി കാട്ടുന്നു