ഷൈമോൻ തോട്ടുങ്കൽ
വാൽസിംഗ്ഹാം . പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രത്യക്ഷീകരണം കൊണ്ട് അനുഗ്രഹീതമായ ഇംഗ്ലണ്ടിലെ നസ്രത്ത് എന്നറിയപ്പെടുന്ന ബസിലിക്ക ഓഫ് ഔർ ലേഡി ഓഫ് വാൽസിംഗ്ഹാം തീർഥാടന കേന്ദ്രത്തിലേക്ക് നടന്ന ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ തീർഥാടനം ഭക്തിസാന്ദ്രമായി , ജപമാല സ്തുതികളും , പ്രാർത്ഥനാ മഞ്ജരികളും നിറഞ്ഞു നിന്ന അന്തരീക്ഷത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ചാപ്പലിലേക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ നടത്തിയ തീർഥാടനത്തിൽ രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നും വൈദികരും സന്യസ്തരും ഉൾപ്പടെ നൂറു കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത് . രാവിലെ 9 .30 ന് സപ്രാ യോടെ ആരംഭിച്ച തീർഥാടനത്തിൽ ജപമാലപ്രാർഥനയും , ദിവ്യ കാരുണ്യ ആരാധനയും നടന്നു , തുടർന്ന് രൂപത പാസ്റ്ററൽ കോഡിനേറ്റർ റെവ ഡോ ടോം ഓലിക്കരോട്ട് മരിയൻ സന്ദേശം നൽകി. സീറോ മലബാർ സഭയുടെ പാരമ്പര്യം മുഴുവൻ നിറഞ്ഞു നിന്ന തുടർന്ന് നടന്ന പ്രദക്ഷിണത്തിൽ .നൂറ് കണക്കിന് വിശ്വാസികൾ ആണ് പങ്ക് ചേർന്നത് . തുടർന്ന് നടന്ന ആഘോഷമായ വിശുദ്ധ കുർബാനക്ക് മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു .

ബ്രിട്ടനിലെ സീറോ മലബാർ സഭാ മക്കളുടെ വിശ്വാസ ജീവിതവും , തീഷ്ണതയും കൊണ്ട് ബ്രിട്ടന്റെ നഷ്ടപ്പെട്ട വിശ്വാസത്തിന്റെ ഗരിമ വീണ്ടെടുക്കാൻ ദൈവം ആഗ്രഹിക്കുന്നു വെന്നും അതിന്റെ ദൃശ്യമായ അടയാളമാണ് ഈ തീർഥാടനത്തിൽ കാണുന്നതെന്നും മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ കുർബാന മദ്ധ്യേ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു . ഭൂമിയിൽ ദൈവത്തിന്റെ വാസസ്ഥലമായത് പരിശുദ്ധ മറിയത്തിലാണ് അതുകൊണ്ട് തന്നെ നിത്യതയിൽ ദൈവം മറിയത്തെ വഹിക്കുകയാണ് . മാംസമായ വചനത്തെ ഉദരത്തിൽ വഹിച്ച പരിശുദ്ധ മറിയത്തെ തിരിച്ചറിയുവാനും , അമ്മയെക്കുറിച്ചുള്ള വിശുദ്ധ ഗ്രന്ഥ പാരമ്പര്യം തിരിച്ചറിയുന്നതും , സഭാപിതാക്കന്മാരുടെ പ്രബോധനങ്ങൾ മനസിലാക്കുവാനും ,ആരാധനാക്രമ ഗ്രന്ഥങ്ങളിൽ ഉള്ള പരിശുദ്ധ അമ്മയെക്കുറിച്ചുള്ള വിശ്വാസത്തിന്റെ രഹസ്യങ്ങൾ മനസിലാക്കുവാനും നമുക്ക് സാധിക്കണം . അദ്ദേഹം കൂട്ടിച്ചേർത്തു .

രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ . ഡോ . ആന്റണി ചുണ്ടെലിക്കാട്ട് , ചാൻസിലർ റെവ ഡോ മാത്യു പിണക്കാട്ട് , പാസ്റ്ററൽ കോഡിനേറ്റർ റെവ ഡോ ടോം ഓലിക്കരോട്ട് , ഫിനാൻസ് ഓഫീസർ ജോ മൂലശ്ശേരി വി സി , വൈസ് ചാൻസിലർ റെവ ഫാ ഫാൻസ്വാ പത്തിൽ , റെവ ഫാ. ജിനു മുണ്ടുനടക്കൽ എന്നിവർ സഹകാർമ്മികർ ആയി . കേംബ്രിഡ്ജ് റീജിയൻ ആതിദേ യത്വം വഹിച്ച തീർഥനത്തിൽ റീജിയണൽ ഡയറക്ടർ റെവ ഫാ. ജിനു മുണ്ടുനടക്കലിന്റെ നേതൃത്വത്തിൽ ജോർജ് നോർവിച്ച് , ലിജേഷ് കിങ്‌സ്‌ലിൻ , ജോജോ കേംബ്രിഡ്ജ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള വിവിധ കമ്മറ്റികൾ തീർഥാടനത്തിനു നേതൃത്വം നൽകിയത് .























Leave a Reply