ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻ എച്ച് എസ് ഏർപ്പെടുത്തിയ മൊബൈൽ ക്ലിനിക്കുകളിൽ പരിശോധന നടത്തി ആയിരക്കണക്കിന് ശ്വാസകോശ ക്യാൻസർ രോഗബാധിതരെ തിരിച്ചറിഞ്ഞതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. എൻഎച്ച്എസിൻ്റെ ചരിത്രത്തിൽ ഇത്തരത്തിൽ ഉള്ള ഏറ്റവും വലിയ സംരംഭമായി ആണ് ഇത് വിലയിരുത്തുന്നത്. പ്രത്യേകം തയാറാക്കിയ വാഹനങ്ങളിൽ സൂപ്പർ മാർക്കറ്റുകൾ, ഫുട്ബോൾ ഗ്രൗണ്ടുകൾ, രോഗബാധിതർ വരാൻ സാധ്യതയുള്ള തിരക്കേറിയ മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തുന്നത്.


ഈ പദ്ധതി ആരംഭിച്ചതിനു ശേഷം 2019 -ൽ 5037 ശ്വാസകോശ ക്യാൻസർ രോഗബാധിതരെ ആണ് കണ്ടെത്തിയത്. ഇതിൽ 76 ശതമാനവും രോഗത്തിന്റെ ആദ്യ ഘട്ടത്തിലാണ്. അർബുദം നേരത്തെ കണ്ടെത്തിയാൽ ആളുകൾക്ക് അഞ്ച് വർഷത്തേയ്ക്ക് അതിജീവിക്കാനുള്ള സാധ്യത 20 ശതമാനം കൂടുതലാണെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇപ്പോൾ 55 മുതൽ 74 വയസ്സുവരെ പ്രായമുള്ള പുകവലിക്കാരിൽ പരിശോധന നടത്താനാണ് മൊബൈൽ ക്ലിനിക്കുകൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശ്വാസകോശത്തിലൂടെ ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് പടരുന്നതുവരെ ശ്വാസകോശാർബുദം സാധാരണയായി പ്രകടമായ ലക്ഷണങ്ങൾ ഉണ്ടാക്കാറില്ല. യുകെയിൽ ഏറ്റവും കൂടുതൽ പേരുടെ ജീവനെടുക്കുന്നതിൽ മൂന്നാം സ്ഥാനത്താണ് ശ്വാസകോശാർബുദം. ഓരോ വർഷവും 35000 പേരാണ് ഈ രോഗം മൂലം മരണത്തിന് കീഴടങ്ങുന്നത്. 2030 ഓടെ മൊബൈൽ ശ്വാസകോശ ക്യാൻസർ സ്ക്രീനിങ് പ്രോഗ്രാം രാജ്യത്തുടനീളം പൂർണമായും വ്യാപിക്കാനാണ് എൻഎച്ച്എസ് പദ്ധതി തയ്യാറാക്കുന്നത്.