ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ട ആയിരക്കണക്കിന് സ്ത്രീകൾക്ക് സ്വാഭാവിക നീതി ലഭിച്ചിട്ടില്ലെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇംഗ്ലണ്ടിലെയും വെയിൽസിലെയും നിയമത്തിന്റെ അപാകതയാണ് ഇതിന് കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. 2003 -ൽ നിയമം കൂടുതൽ കർശനമാക്കിയെങ്കിലും അതിനു മുൻകാല പ്രാബല്യമില്ലാത്തതാണ് പല ലൈംഗിക കുറ്റവാളികളും രക്ഷപ്പെടാൻ ഇടയാക്കിയത്.
ലൂസി (യഥാർത്ഥ പേരല്ല) യുടെ അനുഭവം തന്നെ ഇതിന് ഉദാഹരണമായി ഈ വിഷയത്തിലെ അനീതിക്കെതിരെ പോരാടുന്നവർ ചൂണ്ടി കാണിക്കുന്നു. 13 വയസ്സുള്ളപ്പോഴാണ് തന്നെക്കാൾ 22 വയസ്സുള്ള ഒരു വ്യക്തി അവളെ ചൂഷണം ചെയ്തത് . അയാൾ കുറ്റം സമ്മതിച്ചിട്ടും ആരോപിക്കപ്പെടുന്ന കുറ്റം യഥാസമയം റിപ്പോർട്ട് ചെയ്യാത്തതിനാൽ കുറ്റം ചുമത്താൻ കഴിയില്ലെന്ന് പോലീസ് പറഞ്ഞു. ഇത്തരത്തിൽ ഏകദേശം 1956 ലൈംഗിക കുറ്റകൃത്യങ്ങളിൽ പ്രതികൾ നിയമത്തിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 1956 – ൽ നടപ്പിൽ വന്ന നിയമത്തിന്റെ പഴുതുകൾ ആണ് ഇരയ്ക്ക് നീതി ലഭിക്കാതിരിക്കുന്നതിന് പ്രധാന കാരണം.
13 വയസ്സ് മുതൽ 16 വയസ്സ് വരെ നേരിടുന്ന ലൈംഗിക ചൂഷണങ്ങൾ 12 മാസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യണമെന്ന സമയപരിധിയിൽ നീതി കിട്ടാതെ ഒട്ടേറെ ഇരകളാണ് ഇംഗ്ലണ്ടിലും വെയിൽസിലും ഉള്ളത്. നിയമത്തിന്റെ പഴുതിൽ തന്നെ ചൂഷണം ചെയ്തയാൾ രക്ഷപ്പെട്ടെന്ന് കേട്ടപ്പോൾ താൻ തകർന്നു പോയെന്ന് ഇപ്പോൾ 51 വയസ്സുള്ള ലൂസി പറഞ്ഞു.
Leave a Reply