മലപ്പുറം: കൊണ്ടോട്ടിയിലെത്തിയാല്‍ കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാമിന്റെ കാലുകള്‍ വെട്ടിമാറ്റുമെന്ന് ഭീഷണി. കൊണ്ടോട്ടി കൊടിമരം സഖാക്കള്‍ എന്ന ഫെയ്സ്ബുക്ക് പേജിലാണ് ബല്‍റാമിനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതേ സമയം എകെജി വിവാദവുമായി ബന്ധപ്പെട്ട് ബല്‍റാമിനെ ഭീഷണിപ്പെടുത്തുന്ന നടപടിയെ ശക്തമായി എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

കൊണ്ടോട്ടി മുനിസിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനുവരി 19ന് സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയില്‍ ബല്‍റാം പങ്കെടുക്കാനിരിക്കെയാണ് ഭീഷണി ഉയര്‍ന്നിരിക്കുന്നത്. പരിപാടിയില്‍ പങ്കെടുത്താല്‍ കാല്‍ തങ്ങള്‍ വെട്ടിമാറ്റുമെന്നാണ് വീഡിയോയില്‍ പറയുന്നത്. ‘കൊണ്ടോട്ടി കൊടിമരം സഖാക്കള്‍ക്ക് ഇന്ന് അതിനുള്ള ചങ്കൂറ്റവും ആരോഗ്യവും പ്രസ്ഥാനത്തിന്റെ ബലവുമുണ്ട്. ബല്‍റാം ജനിക്കുന്നതിന് മുമ്പ് എ.കെ.ജി ജനിച്ചതിനാലാണ് ബല്‍റാമിന് ഖദര്‍ ധരിച്ച് നടക്കാന്‍ കഴിയുന്നത്. ബല്‍റാം കൊണ്ടോട്ടിയില്‍ വന്നാല്‍ തടയുമെന്നും അതിനെതിരെ കേസ് വന്നാല്‍ ഒരു കുഴപ്പവുമില്ലെന്നും’ വിഡിയോയില്‍ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഭീഷണി വീഡിയോയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് റിയാസ് കൊണ്ടോട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതി വ്യക്തമായി പരിശോധിച്ചതിനു ശേഷം നടപടികള്‍ സ്വീകരിക്കുമെന്ന് കൊണ്ടോട്ടി പൊലീസ് അറിയിച്ചു.