ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗികൾ ഭക്ഷ്യവിഷബാധ മൂലം മരിച്ചു. ഭക്ഷ്യവിഷബാധയേറ്റ ആറ് പേരിൽ മൂന്ന് പേർ മരിച്ചു. രോഗികൾക്ക് നൽകിയ പാക്കഡ്‌ സാൻ വിച്ചുകളിൽ നിന്നും ലിസ്റ്റീരിയ ബാക്ടീരിയയുടെ സാന്നിധ്യം പരിശോധനയിൽ തെളിഞ്ഞു.

ഗുഡ് ഫുഡ് ചെയിൻ എന്ന കമ്പനിയുടെ സാൻവിച്ച് കളിലാണ് ലിസ്റ്റീരിയ ബാക്ടീരിയയുടെ സാന്നിധ്യം തെളിഞ്ഞത്. ഭക്ഷ്യ വിഷബാധ ഉണ്ടാക്കുന്ന ഒരു തരം ബാക്ടീരിയയാണ് ലിസ്റ്റീരിയ. അത്തരം സാൻവിച്ചുകൾ നീക്കം ചെയ്തുവെന്നും സാൻവിച്ച് ഉൽപാദനം താൽക്കാലികമായി നിർത്തിവെച്ചു എന്നും ഇംഗ്ലണ്ടിലെ പൊതു ആരോഗ്യ വകുപ്പ് നൽകിയ പ്രസ്താവനയിൽ രേഖപ്പെടുത്തി. ഇതോടെ “നോർത്ത് കൺട്രി കുക്ക് ട് മീറ്റ്‌സ് “എന്ന ഉൽപാദകരും സാൻവിച്ചു ഉൽപ്പാദനം നിർത്തിവെച്ചു.

WhatsApp Image 2024-12-09 at 10.15.48 PM

മരിച്ച മൂന്ന് പേരും ഇംഗ്ലണ്ടിലെ ആശുപത്രികളിലെ രോഗികൾ ആയിരുന്നുവെന്നും സാധാരണ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും നാഷണൽ ഇൻഫെക്ഷൻ സർവീസ് മേധാവി ഡോക്ടർ നിക്ക് ഫിൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതോടൊപ്പം ഫുഡ് സ്റ്റാൻഡേർഡ് അതോറിറ്റിയും പ്രശ്നപരിഹാരത്തിനായി രംഗത്തുവന്നിട്ടുണ്ട്. ലിസ്റ്റീരിയ ബാക്ടീരിയകൾ സാധാരണയായി പാലിലും മറ്റും കാണപ്പെടാറുള്ളത് ആണ്. ആരോഗ്യമുള്ളവരേക്കാൾ കൂടുതൽ രോഗപ്രതിരോധശേഷി കുറഞ്ഞവരെയും ഗർഭിണികളെയും കുട്ടികളെയും ആണ് ഇത് കൂടുതൽ ബാധിക്കുന്നത്.

സാധാരണക്കാർ ആശങ്കപ്പെടേണ്ടതില്ലെന്നും ആശുപത്രിയിലെ രോഗികൾ ആയിരിക്കുമ്പോഴാണ് ഇവർക്ക് ഭക്ഷ്യവിഷബാധയേറ്റ് എന്നും , ആശുപത്രിയുടെ മെനുവിൽ നിന്നും പൂർണ്ണമായി സാൻവിച്ചുകൾ നീക്കം ചെയ്തതായും ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.