ന്യൂസ് ഡെസ്ക് മലയാളം യുകെ

അഞ്ചു വയസ്സുള്ള കുട്ടിയെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. 39 കാരനായ പുരുഷനും 30 വയസ്സുള്ള സ്ത്രീയും ആണ് അറസ്റ്റിലായത്. സംഭവത്തോട് അനുബന്ധിച്ച് 13 വയസ്സുള്ള ഒരു ആൺകുട്ടി പോലീസ് നിരീക്ഷണത്തിലാണ്. ബ്രിഡ്ജൻഡിലെ പാണ്ടി പാർക്കിനടുത്തുള്ള ഒഗ്മോർ നദിയിൽ ശനിയാഴ്ച പുലർച്ചെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് ബ്രിഡ്ജൻഡിലെ പ്രിൻസസ് ഓഫ് വെയിൽസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു. ഇത് ഒരു കൊച്ചു കുട്ടിയുടെ ജീവൻ നഷ്ടപ്പെട്ട ദാരുണ സംഭവമാണെന്നും കൊലപാതകത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ സാധിക്കുന്നവർ ബന്ധപ്പെടണമെന്നും പോലീസ് അഭ്യർത്ഥിച്ചു. ഊർജിതമായ അന്വേഷണം നടക്കുന്നതിനാൽ സംഭവത്തോടനുബന്ധിച്ചുള്ള കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുരുതെന്ന് പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.