സ്വന്തം ലേഖകൻ

പോർച്ചുഗലിൽ ക്യാമ്പർ വാനിൽ കറങ്ങി നടന്നിരുന്ന 43 കാരനായ ജർമൻകാരനെ കേന്ദ്രീകരിച്ചാണ് 13 വർഷം മുമ്പ് കാണാതായ മഡിലൈൻ മക്കാൻ കേസന്വേഷണം സ് കോട്ട്‌ലൻഡ്‌യാർഡ് മുന്നോട്ടുകൊണ്ടുപോകുന്നത്. ഇപ്പോൾ ലൈംഗികാതിക്രമത്തിന് ജയിലിൽ കഴിയുന്ന വ്യക്തി കുട്ടിയെ കാണാതാവുമ്പോൾ സമീപ പരിസരങ്ങളിൽ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മഡിലൈന്റെ മാതാപിതാക്കളായ ജെറിയും കേറ്റും ഇത്രയും നാൾ നടത്തിവന്ന അന്വേഷണത്തിന് പോലീസിനോട് നന്ദി അറിയിച്ചു. തങ്ങളുടെ മകളെ കണ്ടെത്തണമെന്നും, സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവർ ആരായാലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം എന്നുമാണ് മാതാപിതാക്കളുടെ ആഗ്രഹം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുറ്റവാളികളെന്നു സംശയിക്കുന്നവരുടെ രണ്ട് വാഹനങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ കേസ് അന്വേഷണം പുരോഗമിക്കുന്നത്, കുട്ടിയെ കാണാതായതിൻെറ പിറ്റേദിവസം പ്രതി ഒരു ജാഗ്വർ കാർ മറ്റൊരാളുടെ പേരിലാക്കി കൊടുത്തിരുന്നു. 2007 മെയ് 3 വൈകുന്നേരം കുട്ടിയുടെ മാതാപിതാക്കൾ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കെയാണ് മൂന്ന് വയസ്സുകാരിയായ കുട്ടിയെ കാണാതാവുന്നത്. യൂറോപ്പ് ഉടനീളം നടത്തിയ അന്വേഷണത്തിൽ 2011 ൽ തന്നെ 11 മില്യണിലധികം പൗണ്ട് ചെലവായിരുന്നു. ലണ്ടൻ പോലീസ് ഇപ്പോഴും കാണാതായ വ്യക്തികളെ അന്വേഷിക്കുന്ന ഗണത്തിലാണ് കേസ് പെടുത്തിയിരിക്കുന്നത്. അതേസമയം ജർമ്മൻ പോലീസ് കേസിനെ കൊലപാതകത്തിന്റെ വകുപ്പിൽ ആണ് അന്വേഷിക്കുന്നത്. പ്രതിയെന്ന് സംശയിക്കുന്നയാൾ ജർമൻ പോലീസിന്റെ കസ്റ്റഡിയിൽ ആയതിനാൽ അവരുടെ സഹകരണം കൂടുതലായി വേണ്ടിവരും.

2011ൽ കേസിൽ നിർണായകമായ പല പുതിയ തെളിവുകളും ലഭിച്ചിരുന്നു, അന്ന് 30 വയസ്സ് ഉണ്ടായിരുന്ന പ്രതിക്ക് തൻെറ ക്യാമ്പർ വാനിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ജീവിതരീതി ആയിരുന്നു അന്ന്. കുട്ടിയെ കാണാതായ അന്ന് വൈകുന്നേരം ഏഴരയ്ക്ക് പ്രതിയുടെ നമ്പറിലേക്ക് കോൾ ചെന്നിരുന്നു, പിറ്റേദിവസം വണ്ടി കൈമാറിയതും മറ്റൊരു നമ്പറിൽ നിന്നും വന്ന കോളും സംഭവത്തിൽ മറ്റേതോ വ്യക്തികൾക്കുള്ള നിർണായകമായ പങ്കാണ് ചൂണ്ടിക്കാണിക്കുന്നത്. അതാരാണെന്ന് സ്വമേധയാ മുന്നോട്ടുവന്ന് പറയാൻ നിരവധി അവസരങ്ങൾ നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ല. പ്രതികളിൽ സംശയിക്കപ്പെടുന്ന 600 പേരെ തിരിച്ചറിയാൻ ശ്രമിച്ചെങ്കിലും അതും സംശയത്തിൽ അവസാനിക്കുകയാണ് ചെയ്തത്. 2017ൽ വീണ്ടും ചില തെളിവുകൾ ലഭിച്ചു. പ്രതിയെന്ന് സംശയിക്കുന്ന ആളിന്റെ മുൻ ക്രിമിനൽ റെക്കോർഡ്സും സംശയം ബലപ്പെടുത്തുന്നവയാണ്.