കൊച്ചി: തൃപ്പൂണിത്തുറയില്‍ വീട്ടുകാരെ കെട്ടിയിട്ട് മോഷണം. ഹില്‍ പാലസിന് സമീപമാണ് സംഭവം. പുലര്‍ച്ചെ രണ്ട് മണിയോടെ നടന്ന മോഷണത്തില്‍ 50 പവന്‍ സ്വര്‍ണ്ണവും 20,000 രൂപയും നഷ്ടമായി. പത്തംഗ സംഘമാണ് മോഷണം നടത്തിയത്. ഇതര സംസ്ഥാനക്കാരുള്‍പ്പെടുന്നവര്‍ സംഘത്തിലുണ്ടായിരുന്നുവെന്നാണ് നിഗമനം.

ഇവരുടെ ആക്രമണത്തില്‍ ഗൃഹനാഥനും കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി കമ്മീഷണര്‍ എം.പി.ദിനേശ് അറിയിച്ചു. കൊച്ചിയില്‍ സമാന രീതിയിലുള്ള കവര്‍ച്ചകളാണ് നടക്കുന്നതെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്നലെ പുല്ലേപ്പടിയില്‍ പുലര്‍ച്ചെ വൃദ്ധദമ്പതികളെ കത്തികാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയിരുന്നു. സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു ദിവസത്തിനിടയില്‍ നടന്ന മൂന്നാമത്തെ കവര്‍ച്ചയാണ് ഇത്. രണ്ട് ദിവസം മുമ്പ് കാസര്‍കോട് ചീമേനിയില്‍ വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയായിരുന്നു മോഷണം നടത്തിയത്.