ശരത് സുധാകരൻ

ഒാക്സ്ഫോർഡ്: ബ്രിട്ടിനിലെ തൃശൂർ ജില്ല സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരാറുള്ള ജില്ലാ കുടുംബസംഗമം ഇപ്രാവശ്യം ഇരട്ടി മധുരമായി. തൃശ്ശൂർ ജില്ല രൂപീകരിച്ചിട്ട് 70 വർഷം പൂർത്തിയാക്കുന്ന ജൂലൈ ആദ്യവാരം തന്നെയാണ് ബ്രിട്ടനിലെ തൃശ്ശൂർ ജില്ലയുടെ മക്കൾ തങ്ങളുടെ ജില്ല കുടുംബസംഗമത്തിന് ഒത്തുചേരാൻ തെരഞ്ഞെടുത്തത് എന്നത് ഒരു പ്രത്യേകതയായി തന്നെ പറയാം.

സപ്തതിയുടെ നിറവിൽ നിൽക്കുന്ന തൃശ്ശൂർ ജില്ലയ്ക്ക് കേരളത്തേക്കാൾ ഏഴ് വയസ്സ് മൂപ്പുണ്ട്. 1949 ജൂലൈ ഒന്നിന് പിറന്നുവീണ തൃശ്ശൂർ ജില്ലയുടെ ഭാഗമായിരുന്നു ഇന്നത്തെ എറണാകുളം ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളും. പിന്നീട് 1958 ഏപ്രിൽ ഒന്നിനാണ് എറണാകുളം ജില്ല രൂപീകൃതമായത്.
ജില്ലയുടെ മക്കൾക്ക് നിറപുഞ്ചിരിയോടെ സ്വാഗതം ഏകി മയൂഖ ലക്ഷ്മിയും സായൂജ് കൈതക്കാട്ടും രജിസ്ട്രേഷൻ നടപടികൾക്ക് തുടക്കം കുറിച്ചു. ജുവാന മരിയ കടവിയും ഇസ ആന്റുവും ചേർന്ന് ആലപിച്ച പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ ഇൗ കഴിഞ്ഞ 2018 ഒാഗസ്റ്റ് മാസത്തിൽ കേരളത്തിൽ ദുരിതം വിതച്ച മഹാപ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ട നൂറുകണക്കിന് നമ്മുടെ സഹോദരീസഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും വീടും സ്വത്തും നഷ്ടപ്പെട്ടവർക്ക് അവയെല്ലാം പുനരധിവസിപ്പിക്കാനായിട്ടുള്ള എല്ലാവിധ പ്രാർത്ഥനകളും ബ്രിട്ടനിലെ തൃശ്ശൂർ ജില്ല സൗഹൃദവദിയുടെ പേരിൽ നേരുകയും ഒരു മിനിറ്റ് നേരം എല്ലാവരും എഴുന്നേറ്റ് നിന്ന് മൗനം ആചരിക്കുകയും ചെയ്തു.

ഗ്രേറ്റ് ബ്രിട്ടനിലെ തൃശ്ശൂർ ജില്ല സൗഹൃദവദിയുടെ പ്രസിഡന്റ് അഡ്വ.ജെയ്സൺ ഇരിങ്ങാലക്കുട അദ്ധ്യക്ഷത വഹിച്ചു. ഗോയത്തിൽ ജില്ലയുടെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായുള്ള ജീല്ല കുടുംബസംഗമം യുകെയിലെ ജോസഫ് റാഫേൽ സോളിസിറ്റേഴ്സ് എന്ന സോളിസിറ്റർ സ്ഥാപനം നടത്തുന്ന പ്രമുഖ സോളിസിറ്റർ ജോബി ജോസഫ് കുറ്റിക്കാട്ട് നിലവിളക്കിൽ ഭദ്രദീപം തെളിയിച്ച് ഉത്ഘാടനം ചെയ്തു.

യുകെയിലെ വിവിധ പ്രദേശങ്ങളിൽ ചിന്നിച്ചിതറിക്കിടക്കുന്ന നാട്ടുകാർക്ക് വർഷത്തിലൊരിക്കൽ കണ്ടുമുട്ടാനുള്ള അസുലഭമായ ഭാഗ്യമാണ് സംഘാടകർ ഒരുക്കിയിരിക്കുന്നതെന്ന് ഉത്ഘാടകനായ സോളിസിറ്റർ ജോബി ജോസഫ് കുറ്റിക്കാട്ട് സദസ്യരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസ്താവിച്ചു.

തൃശ്ശൂർ അതിരൂപതയിൽ നിന്ന് ബ്രിട്ടനിൽ വൈദികസേവനം ചെയ്യുന്ന ഫാ.ബിനോയി നിലയാറ്റിങ്കൽ മുഖ്യാതിഥിയായി പങ്കെടുത്ത് ഉത്ഘാടനസമ്മേളനത്തിന് മാറ്റുകൂട്ടി. ശക്തന്റെ നാട്ടിൽനിന്ന് വരുന്ന ഫാ.ബിനോയി തൃശ്ശൂരിനെക്കുറിച്ച് പറഞ്ഞപ്പോൾ ഒത്തിരി വാചാലനായി. ഒരു നാടിന്റെ മുഴുവൻ വികാരമാണ് തൃശിവപേരൂർ പൂരം എന്ന് ഫാ.ബിനോയി തന്റെ പ്രസംഗത്തിൽ കൂടി സൂചിപ്പിച്ചു.
തൃശ്ശൂർ ജില്ല സൗഹൃദവദിയുടെ മുൻ രക്ഷാധികാരി മുരളി മുകുന്ദൻ, സംഘടനയുടെ വൈസ്പ്രസിഡന്റ് ജീസൺ പോൾ കടവി, വി പ്രൊട്ടക്റ്റ് ഇൻഷ്വറൻസിന്റെ സൻജു സെബാസ്റ്റ്യൻ എന്നിവർ ആശംസ പ്രസംഗം നടത്തുകയും ജോസ് കുരുതുകുളങ്ങര സ്വാഗതവും രാജു റാഫേൽ നന്ദിയും പറഞ്ഞു.

സ്വയം പരിചയപ്പെടുത്തൽ പരിപാടിയിലൂടെ തങ്ങളുടെ തൊട്ടടുത്ത ദേശക്കാരെയും ബന്ധുക്കളെപ്പോലും എന്തിന് നാട്ടിൽ ഒരു ദേശത്തുനിന്നുതന്നെ യുകെയിലേയ്ക്ക് വന്നവർക്ക് പോലും കണ്ടുമുട്ടാനുള്ള അസുലഭമായ ഭാഗ്യമാണ് ജില്ല കുടുംബസംഗമത്തിലൂടെ കൈവന്നത്.
കുട്ടികളുടെ കലാപരിപാടികളിൽ ഇവിക്ക, ഫ്രെയ, ലിവിയ, നേഹ, ഇവ എന്നിവർ നയിച്ച മോഹന കല്യാണി തില്ലാന ക്ലാസിക്കൽ ഡാൻസോടുകൂടി ആരംഭിച്ചു. ബെഞ്ചമിൻ നൈജോവിന്റെ പാട്ടും തുടർന്ന് ഒാസ്റ്റിനും റൂഫസും ചേർന്നുകൊണ്ടുള്ള ഡ്യൂയറ്റ് ഡാൻസും ജുവാന മരിയ കടവിയുടെ സിംഗിൾ ഡാൻസും ഗൗതം, അർജുൻ എന്നിവർ ഹാർമോണിയവും തബലയും കൊണ്ട് നടത്തിയ മ്യൂസിക്കും തുടർന്ന് അർജുനനും ഗൗതമും കൂടിയുള്ള സിനിമാറ്റിക് ഡാൻസും എൽബയുടെ പാട്ടും ചടങ്ങിന് കൂടുതൽ മിഴിവേകി.

പൊതുസമ്മേളനത്തിനും മറ്റ് കാര്യപരിപാടികൾക്കും കൂടി ജിനിത നൈജോയും ആന്റോയും ചേർന്നുള്ള ആങ്കറിംങ് കാണികളുടെ പ്രശംസ പിടിച്ചുപറ്റി. തൃശ്ശൂർ ജില്ല സൗഹൃദവദിയുടെ വനിതാവിഭാഗത്തിന്റെ ദേശീയ നേതാവായ ഷൈനി വനിതാവിംഗിന് ചുക്കാൻ പിടിച്ചപ്പോൾ വനിതാവിംഗിന്റെ മുൻനിര നേതാക്കളായ പ്രിൻസി, കുമാരി, ജോളി. വിജി, ജീനിത, കവിത, ലക്ഷിമി, നവമി, നീലിമ എന്നിവർ സഹായഹസ്തങ്ങളുമായി മുന്നിൽതന്നെയുണ്ടായിരുന്നു.
1960-കളിൽ ഇവിടെ എത്തിച്ചേർന്ന ശാദര മേനോന്റെ കുടുംബസംഗമത്തിലേയ്ക്കുള്ള കടന്നുവരവും അവരുടെ നാട്ടിലെയും യുകെയിലെയും ജീവിതാനുഭവങ്ങൾ പങ്കുവെച്ചതും ജില്ലാനിവാസികൾ കൗതുകത്തോടെയാണ് നോക്കിക്കണ്ടത്. ജില്ലാസംഗമത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം മുതൽ അവസാനം വരെ നടുനായകത്വം വഹിച്ചിരുന്ന പ്രാദേശിക സംഘാടകനിരയുടെ നായകനായ ജോസഫ് ഇട്ടൂപ്പിന്റെ അകമഴിഞ്ഞ പ്രവർത്തനങ്ങളെ ജില്ലാനിവാസികൾ ഒത്തിരി പ്രശംസിക്കുകയും നേരിട്ടും അല്ലാതെയും ജോസഫ് ഇട്ടൂപ്പിനെ അഭിനന്ദിക്കുകയും നന്ദിപറയുന്നതും ചെയ്യുന്നത് എല്ലാവർക്കും കാണാമായിരുന്നു. വളരെ രുചിയേറിയ തൃശ്ശൂർ നാടൻ ഭക്ഷണം എല്ലാവർക്കും ഒരുക്കിയ ജോസഫ് ഇട്ടൂപ്പിനെ ജില്ലാനിവാസികൾ എെകകണ്ഠ്യേന മുക്തകണ്ഠം പ്രശംസിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇദംപ്രദമായി യൂത്ത്വിംഗിന്റെ അകമഴിഞ്ഞ പിന്തുണ ജില്ലാസംഗമത്തിന് നൽകിക്കൊണ്ട് യൂത്ത്വിംഗിന്റെ നേതാക്കളായ നേതാക്കളായ കണ്ണനും ലക്ഷ്മിയും പരിപാടികൾ സമയബന്ധിതമായി നടത്തുന്നതിന് മുൻനിരയിൽ തന്നെയുണ്ടായിരുന്നു.
അടുത്തവർഷം മുതൽ ഒരു വർഷം പ്രാതിനിധ്യ സ്വഭാവമുള്ള എജിഎം (അഏങ) നടത്തുകയാണെങ്കിൽ അതിന്റെ തൊട്ടടുത്ത കൊല്ലം വിപുലമായ ജില്ലാ കുടുംബസംഗമം നടത്തുവാൻ പൊതുയോഗം തീരുമാനിച്ചു. ഇതുപ്രകാരം അടുത്തവർഷം സംഘടനയുടെ എജിഎം ആയിരിക്കും നടത്തുക.
പ്രേഷകരിൽ സംഗീതത്തിന്റെ വേലിയേറ്റം തന്നെ സൃഷ്ടിച്ചുകൊണ്ട് യുകെയിലെ ആന്റോ നേതൃത്വം കൊടുക്കുന്ന മെലഡി ബീറ്റ്സിന്റെ ഒാർക്കസ്ട്രയുടെ ഗാനമേള കാണികളിൽ വൻ ആവേശമാണ് സൃഷ്ടിച്ചത്. ആന്റോയും ഡിനിയും എൽബയും അടങ്ങുന്ന ഒാർക്കസ്ട്ര ഗ്രൂപ്പ് ശ്രോതാക്കളെ സംഗീതത്തിന്റെ പെരുമഴയിലേയ്ക്കാണ് കൊണ്ടുചെന്നെത്തിച്ചത്. പരിപാടികൾ വൻ വിജയമാക്കാൻ സഹായിച്ച എല്ലാ സ്പോൺസർമാർക്കും ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി. റാഫിൽ ടിക്കറ്റിൽക്കൂടി വിജയികളായവർക്ക് സംഘടനയുടെ ഭാരവാഹികൾ സമ്മാനദാനം നിർവഹിച്ചു.

ബ്രിട്ടനിലെ യൂണിവേഴ്സിറ്റി നഗരത്തിൽ അരങ്ങേറിയ ജില്ലാകുടുംബ സംഗമം വൻ വിജയമാക്കുന്നതിന് അക്ഷീണം പ്രയത്നിച്ച പ്രാദേശിക സംഘാടകനിരയുടെ നായകനായ ജോസഫ് ഇട്ടൂപ്പ്, മുൻനിരനേതാക്കളായ ജോൺസൺ പെരിഞ്ചേരി, റാഫേൽ ഇടപ്പള്ളി, അജേഷ് വാസുദേവൻ, ജുബിൻ അബ്ദുൾ കരീം, ജിജി വർഗീസ്, ജിമ്മി പൊഴോലിപ്പറമ്പിൽ, നൈജോ കളപ്പറമ്പത്ത്, സിബി കുര്യാക്കോസ്, ശരത് സുധാകരൻ, വിമൽ ജോർജ്, പ്രജീഷ് മോഹനൻ എന്നിവരുടെ പ്രവർത്തനങ്ങളെ ജില്ലാനിവാസികൾ നന്ദിയോടെ സ്മരിച്ചു.

ലണ്ടന്റെ ഹൃദയനഗരങ്ങളായ ഇൗസ്റ്റ്ഹാമിലും ക്രോയ്ഡോണിലും മിഡ്ലാന്റ്സിനു സമീപം ഗ്ലോസ്റ്ററിലെ ചെൽറ്റനാമിലും ഇംഗ്ലണ്ടിന്റെ നോർത്തായ ലിവർപൂളിലും ഗ്രേറ്റർലണ്ടനിലെ ഹെമൽഹെംപ്സ്റ്റഡിലും ഇപ്പോൾ ബ്രിട്ടന്റെ പ്രമുഖ യൂണിവേഴ്സിറ്റി നഗരമായ സൗത്ത് ഇൗസ്റ്റിലെ ഒാക്സ്ഫോർഡിലും എത്തിനിൽക്കുകയാണ് തൃശ്ശൂർ ജില്ലയുടെ കൂട്ടായ്മ.
ആദ്യമായി ഇംഗ്ലണ്ടിന്റെ സൗത്ത് ഇൗസ്റ്റ് റീജിയണിലേയ്ക്ക് കടന്നുവന്ന ജില്ലാകൂട്ടായ്മയെ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്തിന്റെ സാംസ്കാരിക പൈതൃകം മുറുകെ പിടിച്ചുകൊണ്ടുള്ള നൃത്തത്തിന്റെയും വാദ്യമേളാഘോഷത്തിന്റെയും പ്രൊഫഷണൽ സംഗീതത്തിന്റെയും അകമ്പടിയോടെയാണ് യൂണിവേഴ്സിറ്റിയുടെ നാട്ടുകാർ വരവേറ്റത്.
കേരളത്തിലെ പൂരത്തിന്റെ പൂരമായ തൃശ്ശൂർ പൂരം യുകെയിലെ തൃശ്ശൂർകാർക്ക് ഒരു ലഹരിയാണ്. സാം ശിവ, ഷിനോ പോൾ, രാജേഷ് ചാലിയത്ത് എന്നിവർ നേതൃത്വം നൽകിയ കേരളത്തിൽ നിന്ന് വന്ന പ്രെഫഷണൽ ലൈവ് മ്യൂസിക്കൽ പരിപാടി മാനത്ത് പൊട്ടിവിരിയുന്ന വിവിധ വർണ്ണങ്ങളായ അമിട്ട് കണ്ട് ആസ്വദിക്കുന്ന പൂരം ആസ്വാദകരുടെ അനുഭവം പോലെയായിരുന്നു.

കീബോർഡ്, ഗിറ്റാർ, ഡ്രം എന്നിവകൊണ്ട് സംഗീതത്തിന്റെ മാസ്മരികത സൃഷ്ടിച്ച് സംഗിതത്തിന്റെ അനന്തവിഹായസിലേയ്ക്ക് കാണികളെ കൂട്ടിക്കൊണ്ടുപോയി ഒരിക്കലും മറക്കാനാവാത്ത ഒരു നവ്യാനുഭവം സൃഷ്ടിക്കുക തന്നെയായിരുന്നു. തണ്ടർ 2019 ലൂടെ സാം ശിവയും ഷിനോ പോളും രാജേഷ് ചാലിയത്തും യുണിവേഴ്സിറ്റി നഗരമായ ഒാക്സ്ഫോർഡിൽ ചെയ്തത്.
പ്രെഫഷണൽ ലൈവ് സംഗിതത്തിന്റെ ലഹരിയിൽ അമർന്ന ജില്ലാനിവാസികൾ നേരം ഏറെ വൈകിയതിനുശേഷം തിരുവമ്പാടിയും പാറമേക്കാവും പരസ്പരം ഉപചാരം ചൊല്ലി പിരിയുന്ന ആചാരം പോലെ നമുക്ക് ഇനി അടുത്ത പ്രാവശ്യം കാണാം എന്ന് പറഞ്ഞ് പിരിയുകയായിരുന്നു.