ബാബു ജോസഫ്
വെസ്റ്റ് സസെക്സ്: നവ സുവിശേഷവത്ക്കരണരംഗത്ത് സ്വര്‍ഗ്ഗീയ സ്പന്ദനമായി മാറിക്കൊണ്ട് കുട്ടികള്‍ക്കായി മുഴുവന്‍സമയ പ്രത്യേക ശുശ്രൂഷകളുമായി സെഹിയോന്‍ യൂറോപ്പ് ഡയറക്ടര്‍ റവ. ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ ദേശ ഭാഷാ വ്യത്യാസമില്ലാതെ സുവിശേഷവത്ക്കരണം സാദ്ധ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ടുള്ള ഇംഗ്ലീഷ് ധ്യാനശുശ്രൂഷ’ തണ്ടര്‍ ഓഫ് ഗോഡ് ‘ 24ന് ഞായറാഴ്ച വെസ്റ്റ് സസെക്‌സിലെ ക്രോളിയില്‍ നടക്കും. വിവിധങ്ങളായ ഭാഷകളും സംസ്‌കാരവും ഇടകലര്‍ന്ന യൂറോപ്പില്‍ സുവിശേഷവത്ക്കരണത്തിന്റെ വലിയ അടയാളമായി മാറിക്കൊണ്ട് അത്ഭുതകരമായ വിടുതലും രോഗശാന്തിയും പകര്‍ന്ന് അനേകരെ വിശ്വാസ ജീവിതത്തിലേക്ക് നയിക്കുന്ന തണ്ടര്‍ ഓഫ് ഗോഡ് ഉച്ചയ്ക്ക് 1 മുതല്‍ വൈകിട്ട് 5 വരെയാണ് നടക്കുക .കുട്ടികള്‍ക്ക് പ്രത്യേക ക്ലാസ്സുകള്‍ കിഡ്സ് ഫോര്‍ കിങ്ഡം ടീം നയിക്കും .
അരുന്ധല്‍ & ബ്രൈറ്റണ്‍ അതിരൂപതാ ബിഷപ്പ് റിച്ചാര്‍ഡ് മോത്തിന്റെ അനുഗ്രഹാശീര്‍വാദത്തോടെ നടത്തപ്പെടുന്ന കണ്‍വെന്‍ഷനിലേക്ക് വിവിധ പ്രദേശങ്ങളില്‍നിന്നും വാഹനസൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്രോളിയിലെ സെന്റ് വില്‍ഫ്രഡ് കാത്തലിക് സ്‌കൂളിലാണ് ( ST.WILFRED WAY, RH 11 8 PG) കണ്‍വെന്‍ഷന്‍ നടക്കുക. ആരാധന,വചനപ്രഘോഷണം, കുമ്പസാര, സ്പിരിച്വല്‍ ഷെയറിംങ് തുടങ്ങിയ ശുശ്രൂഷകള്‍ കണ്‍വെന്‍ഷന്റെ ഭാഗമാകും. ഏറെ അനുഗ്രഹീതമായ ഈ പരിശുദ്ധാത്മാഭിഷേക കണ്‍വെന്‍ഷനിലേക്ക് സംഘാടകര്‍ യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ബിജോയ് ആലപ്പാട്ട്.07960000217.
Leave a Reply