നിയന്ത്രണം വിട്ട് ബഹിരാകാശത്തുകൂടി സഞ്ചരിക്കുകയായിരുന്ന ചൈനീസ് ബഹിരാകാശ നിലയം ടിയാങ്‌ഗോംങ് ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ച് കത്തിയമര്‍ന്നു. ദക്ഷിണ പസഫിക് സമുദ്രത്തിന് മുകളിലായാണ് പേടകം ഭൂമിയില്‍ തിരികെ പ്രവേശിച്ചതെന്ന് ചൈനീസ് ബഹിരാകാശ ഏജന്‍സി അറിയിച്ചു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 6 മണിയോടെയായിരുന്നു ഭൗമാന്തരീക്ഷത്തിലേക്ക് നിലയം പ്രവേശിച്ചത്. പേടകത്തിന്റെ മിക്ക ഭാഗങ്ങളും നിമിഷങ്ങള്‍ക്കുള്ളില്‍ കത്തി നശിച്ചതായി അതോറിറ്റി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ അറിയിച്ചു.
ശനിയാഴ്ചയോ ഞായറാഴ്ചയോ ചൈനീസ് നിലയം ഭൂമിയില്‍ പ്രവേശിക്കുമെന്നായിരുന്നു കരുതിയിരുന്നത്. ദക്ഷിണ അറ്റിലാന്റിക്കിലെ ബ്രീസിലിയന്‍ തീരത്ത് ബ്രസീലിലെ സാവോ പോളോയ്ക്കും റിയോ ഡി ജറീറോയ്ക്കും അടുത്തായി പതിക്കുമെന്നായിരുന്നു ചൈന പ്രതീക്ഷിച്ചിരുന്നത്. സമുദ്രത്തിനു മുകളിലായി ടിയാംഗോംഗ് ഭൗമപ്രവേശനം നടത്തുമെന്നായിരുന്നു യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി പറഞ്ഞിരുന്നത്. പേടകത്തിന്റെ അവശിഷ്ടങ്ങള്‍ മനുഷ്യര്‍ക്ക് ദോഷമുണ്ടാക്കില്ലെന്നും വിശദീകരണങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
എവിടെയാണ് ബഹിരാകാശ നിലയത്തിന്റെ അവശിഷ്ടങ്ങള്‍ പതിക്കുക എന്ന കാര്യത്തിലായിരുന്നു ലോകമൊട്ടാകെ ആശങ്ക നിലനിന്നിരുന്നത്. 2013ല്‍ ഡീകമ്മീഷന്‍ ചെയ്യാനിരുന്ന നിലയം 2016 വരെ പ്രവര്‍ത്തനം തുടര്‍ന്നു. 2017 ഡിസംബറിലാണ് ഇതിന്റെ മേല്‍ നിയന്ത്രണം നഷ്ടമായെന്ന് ചൈന അറിയിച്ചത്. പിന്നീട് കാണാതായ പേടകം കണ്ടെത്തിയപ്പോള്‍ ഭൂമിയില്‍ പതിക്കുന്ന വിധത്തിലാണ് സഞ്ചാരപാതയെന്ന് വ്യക്തമാകുകയായിരുന്നു.
Leave a Reply