കൊച്ചി: ഇന്ത്യയില്‍ നിന്ന് യു.എ.ഇലേക്കുള്ള വിമാനയാത്ര സംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായ അറിയിപ്പുകള്‍ ലഭിച്ചിട്ടില്ല. എങ്കിലും ദുബായിലേക്കുള്ള ടിക്കറ്റ് വില്‍പ്പന കുതിക്കുകയാണ്. ജൂലൈ 16 മുതല്‍ പല വിമാനങ്ങളിലും എക്കണോമി ക്ലാസ് ടിക്കറ്റുകള്‍ ലഭ്യമല്ല. ഫസ്റ്റ്, ബിസിനസ് ക്ലാസുകളിലെ ടിക്കറ്റുകള്‍ നിരക്ക് കൂടുതലുമാണ്.
എമിറേറ്റ്സ് എയര്‍ലൈനില്‍ വണ്‍വേയ്ക്ക് ഏകദേശം 6664 ദിര്‍ഹം (1.32 ലക്ഷം രൂപ) മുതലാണ് ടിക്കറ്റ് വില ആരംഭിക്കുന്നത്. ബജറ്റ് എയര്‍ലൈനായ ഫ്ലൈ ദുബായിക്കും ടിക്കറ്റ് വിലയില്‍ വര്‍ധനവുണ്ട്. 1645 ദിര്‍ഹം (33,892) രൂപയാണ് വില. സ്പൈസ് ജെറ്റിനു കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് 2,817 ദിര്‍ഹം (57,154 രൂപ), ഗോ എയര്‍ 1487 ദിര്‍ഹം (30,169 രൂപ), എയര്‍ ഇന്ത്യ എക്സ്പ്രസ് 1,044 ദിര്‍ഹം (21,181 രൂപ) എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.
ദുബായിലേക്ക് അടുത്ത ആഴ്ച മുതല്‍ വിമാന സര്‍വീസ് തുടങ്ങുമെന്ന അഭ്യൂഹത്തെ തുടര്‍ന്നാണ് ടിക്കറ്റ് വില്‍പന കൂടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ കോവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തില്‍ വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് യാത്ര ചെയ്യാന്‍ അവസരമൊരുക്കണമെന്ന് ഇന്ത്യ യു.എ.ഇയോട് ആവശ്യപ്പെട്ടിരുന്നു.
Leave a Reply