മമ്മൂട്ടിക്കൊപ്പമുള്ള അനുഭവം പങ്കുവച്ച് നടന്‍ ടിനി ടോം. കഴിഞ്ഞ ദിവസവും താന്‍ മെസേജ് അയച്ചിരുന്നു, ഇപ്പോള്‍ ശ്രീലങ്കയിലാണ് മമ്മൂട്ടി ഉള്ളത് എന്നാണ് ടിനി ടോം പറയുന്നത്. താരസംഘടനയായ ‘അമ്മ’യുടെ പരിപാടി നടന്ന സമയത്ത് ഉണ്ടായ രസകരമായ സംഭവും ടിനി ടോം പങ്കുവച്ചു.

കഴിഞ്ഞ ദിവസവും താന്‍ മെസേജ് അയച്ചിരുന്നു. അപ്പൊ ശ്രീലങ്കയിലാണ്. എപ്പോഴും താന്‍ ശല്യം ചെയ്യാറൊന്നുമില്ല. ചിലപ്പോള്‍ ഒരു മാസം അല്ലെങ്കില്‍ രണ്ട് മാസമൊക്കെ കഴിഞ്ഞായിരിക്കും ബന്ധപ്പെടുക എന്നാണ് ടിനി പറയുന്നത്. അമ്മയുടെ പരിപാടിയുടെ റിഹേഴ്സല്‍ നടന്ന സമയത്ത് തന്നോട് ചോദിച്ചു.

‘തനിക്ക് ഈ ചാനലില്‍ സ്വാധീനമുണ്ടോ’ എന്ന്. താന്‍ വിചാരിച്ചു സാറ്റലൈറ്റ് റേറ്റുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യത്തിനായിരിക്കും എന്ന്. അപ്പൊ തന്നോട് പറഞ്ഞു, ‘ഒരു കട്ടന്‍ ചായ വേണമായിരുന്നു’ എന്ന്. തനിക്ക് ഭയങ്കര സന്തോഷമായി, ഇത്രയും പേരുണ്ടായിട്ടും തന്റെ അടുത്താണല്ലോ ചോദിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അങ്ങനെ താന്‍ തന്നെ പോയി ചായയുണ്ടാക്കി തന്റെ കൈ കൊണ്ട് തന്നെ കൊണ്ട് കൊടുത്തപ്പോള്‍, ‘എടോ തന്റടുത്ത് കൊണ്ടുവരാനല്ല പറഞ്ഞത്, ആരോടെങ്കിലും പറഞ്ഞാല്‍ പോരായിരുന്നോ’ എന്ന് പറഞ്ഞു. അത് തനിക്ക് ഏറ്റവും വലിയ അവാര്‍ഡായാണ് തോന്നുന്നത്. തന്നോടുള്ള വിശ്വാസം കൊണ്ടാണല്ലോ അത് ചോദിച്ചത്.

ചാനലില്‍ സ്വാധീനമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ താന്‍ വിചാരിച്ചത് വലിയ എന്തോ സംഭവമാണെന്നാണ്. ഭയങ്കര ഇഷ്ടം കൊണ്ടാണ്. അത് കഴിഞ്ഞും മമ്മൂക്ക തന്നെ അന്വേഷിച്ചിരുന്നു എന്ന് കേട്ടു എന്നാണ് ടിനി ടോം കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.