ബെൽഫാസ്റ്റ്: കന്നിയാത്രയിൽ തകർന്നടിഞ്ഞ ആഡംബര കപ്പലായ ടൈറ്റാനിക്കിന്റെ നിർമാതാക്കൾ പാപ്പർ അപേക്ഷ സമർപ്പിച്ചു. ടൈറ്റാനിക് നിർമിച്ച ഹർലൻഡ് ആൻഡ് വൂൾഫ് ആണ് പാപ്പർ നടപടികൾക്കുള്ള അപേക്ഷ സമർപ്പിച്ചത്. കന്പനിയുടെ നൊർവീജിയർ ഉടമ വില്പനയ്ക്കു ശ്രമിച്ചെങ്കിലും അത് നടക്കാത്തതിനാലാണ് പാപ്പർ നടപടി. വടക്കൻ അയർലൻഡിൽ സ്ഥിതിചെയ്യുന്ന ഷിപ്യാർഡിലെ തൊഴിൽ നഷ്ടപ്പെടുമെന്ന ഭീതിയിലാണ് ജീവനക്കാർ. നൊർവീജിയൻ കന്പനിയായ ഡോൾഫിൻ ഡ്രില്ലിംഗിന്റെ ഉടമസ്ഥതയിലാണ് ഹർലൻഡ് ആൻഡ് വൂൾഫ് പ്രവർത്തിക്കുന്നത്. ഡോൾഫിൻ ഡ്രില്ലിംഗ് ജൂണിൽ പാപ്പർ നടപടികൾക്ക് അപേക്ഷ സമർപ്പിക്കുകയും ചെയ്തു.
വിൽക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനാലാണ് ഹർലൻഡ് ആൻഡ് വൂൾഫും പാപ്പർ നടപടികളിലേക്കു നീക്കിയത്. 1861ൽ പ്രവർത്തനമാരംഭിച്ച ഹർലൻഡ് ആൻഡ് വൂൾഫിൽ രണ്ടാം ലോകമഹായുദ്ധ കാലത്ത് 30,000ൽപ്പരം ജീവനക്കാരുണ്ടായിരുന്നു. അര നൂറ്റാണ്ട് കഴിഞ്ഞപ്പോൾ ജീനക്കാരുടെ എണ്ണത്തിൽ കുറവ് വരുത്തി. ഇന്ന് 130 ഫുൾ ടൈം ജീവനക്കാരും നിരവധി കരാർ ജീനക്കാരുമാണ് കന്പനിക്കുള്ളത്. പ്രധാനമായം ഉൗർജ-മറൈൻ എൻജിനിയറിംഗ് പദ്ധതികളിലാണ് കന്പനി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുക.
ബ്രിട്ടീഷ് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ ലേബർ പാർട്ടി ശ്രമിക്കുന്നുണ്ടെങ്കിലും അത് യാർഡിന്റെ വിധി എന്നായിരുന്നു ബ്രിട്ടീഷ് സർക്കാർ വക്താവിന്റെ പ്രതികരണം. 1975 മുതൽ 1989 വരെയുള്ള കാലയളവിൽ ഹർലൻഡ് ആൻഡ് വൂൾഫ് സർക്കാർ ഉടമസ്ഥതയിലായിരുന്നു. ടൈറ്റാനിക് മ്യൂസിയം ജീവനക്കാരുടെ തൊഴിലുകൾ പ്രതിസന്ധിയിലാണെങ്കിലും ഷിപ്യാർഡ് അടച്ചുപൂട്ടാൻ സാധ്യതയില്ല. ഷിപ്യാർഡിലെ ഒരു ഭാഗത്ത് ടൈറ്റാനിക്കിനുവേണ്ടി മാറ്റിവച്ച മ്യൂസിയം സ്ഥിതിചെയ്യുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പൽ എന്ന പേരിൽ 1912 നീറ്റിലിറങ്ങിയ ടൈറ്റാനിക് കന്നിയാത്രയിൽത്തന്നെ തകർന്നപ്പോൾ 1500ൽപ്പരം പേരുടെ ജീവനാണ് പൊലിഞ്ഞത്. ടൈറ്റാനിക് ഡിസൈൻ ചെയ്ത കെട്ടിടത്തിൽ അടുത്തിലെ 4-സ്റ്റാർ ഹോട്ടൽ തുടങ്ങുകയും ചെയ്തു
Leave a Reply