ടൈറ്റാനിക്കിനെ പറ്റി അറിയാത്തവർ ലോകത്തിൽ ആരും തന്നെ കാണില്ല. ആഡംബരത്തിൽ കടലിനു മുകളിലെ സ്വർഗ്ഗമെന്നു വിശേഷിപ്പിക്കാവുന്ന ടൈറ്റാനികിന്റെ വിധി പക്ഷേ മറ്റൊന്നായിരുന്നു. അറ്റ്‌ലാൻറിക് സമുദ്രത്തിലെ മഞ്ഞുമലകളിൽ തട്ടി ടൈറ്റാനിക്കിന്റെ ആദ്യയാത്ര അന്ത്യയാത്രയായി പരിണമിച്ചു.

നോർത്ത് അന്റ്‌ലാന്റിക് സമുദ്രത്തിൽ 12,500 അടി ആഴത്തിൽ ഒരു ദുരന്തത്തിന്റെ സ്മാരകമായി ടൈറ്റാനികിന്റെ ശേഷിപ്പുകൾ ഇപ്പോഴും ശേഷിക്കുന്നു. ടൈറ്റിനിക്കിന്റെ തിരുശേഷിപ്പുകൾ കാണാൻ അവസരമൊരുക്കുകയാണ് ഓഷ്യന്‍ ഗേറ്റ് എസ്‌പെഡിഷന്‍സ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കടലിന് അടിത്തട്ടോളം പോയി ടൈറ്റാനിക് നേരിട്ട് കാണണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഈ യാത്രയുടെ ഭാഗമാവാം. ചരിത്രത്തിലിടം പിടിച്ച ആ പടുകൂറ്റൻ കപ്പലിനെ നേരിട്ടു കാണാൻ പക്ഷേ രണ്ടര ലക്ഷം ഡോളറാണ് ടിക്കറ്റ് ചാർജ്, അതായത് 1,87,22,500 രൂപ. 2020 മെയ് മുതൽ ജൂൺ വരെയാണ് ടൈറ്റാനിക് കാണാനുള്ള അവസരം ലഭിക്കുക.