ലോകത്ത് ഏറ്റവും അധികം ആളുകള്‍ കണ്ടിട്ടുള്ള ചിത്രങ്ങളിലൊന്നായിരിക്കും ടൈറ്റാനിക്ക്. സിനിമാ പ്രേമികള്‍ എല്ലാവരും തന്നെ കണ്ടിട്ടുള്ള ചിത്രങ്ങളിലൊന്നാണിത്. ജാക്കിന്റെയും റോസിന്റെയും ദുരന്തകഥ ലോകമെമ്പാടുമുള്ള ആളുകള്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഈ ചിത്രം ഇപ്പോള്‍ റിറിലീസിന് തയാറെടുക്കുകയാണ്. റി-റിലീസ് ട്രെയിലര്‍ യൂട്യൂബില്‍ റിലീസ് ചെയ്തിട്ടുണ്ട്.

ജെയിംസ് കാമറൂണിന്റെ സംവിധാനം ചെയ്ത ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ലിയനാര്‍ഡോ ഡി കാപ്രിയോയും കേറ്റ് വിന്‍സ്ലെറ്റുമാണ്. 11 ഓസ്‌കാര്‍ പുരസ്‌കാരങ്ങളായിരുന്നു ചിത്രം നേടിയത്. 1912 ന്യൂയോര്‍ക്കിലേക്ക് യാത്രതിരിച്ച കപ്പല്‍ സമുദ്രത്തിലെ മഞ്ഞുപാളിയില്‍ ഇടിച്ച് തകര്‍ന്ന കഥയാണ് ചിത്രം പറയുന്നത്.
നിലവില്‍ സിനിമകളില്‍ ഉപയോഗിക്കുന്ന നൂതന സാങ്കേതിക വിദ്യകള്‍ കൂട്ടിച്ചേര്‍ത്തായിരിക്കും ടൈറ്റാനിക്ക് തിയേറ്ററുകളിലെത്തുക. ഡോല്‍ബി അറ്റ്‌മോസ് സൗണ്ട് സിസ്റ്റത്തിലേക്ക് സിനിമ റീമിക്‌സ് ചെയ്തിട്ടുണ്ട്. ലോകത്തിലേക്കും വെച്ച് ഏറ്റവും അധികം കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ രണ്ടാം സ്ഥാനമാണ് ടൈറ്റാനിക്കിന്. ജെയിംസ് കാമറൂണിന്റെ തന്നെ അവതാറാണ് ഏറ്റവും അധികം കളക്ഷന്‍ നേടിയ ചിത്രം. 2ഡി 3ഡി പതിപ്പുകളിലാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നതെന്ന് ജെയിംസ് കാമറൂണ്‍ പ്രസ്താവനയില്‍ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ