നടന്‍ സിദ്ദിഖിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ആയ ടിജെഎസ് ജോര്‍ജ്.സിദ്ദിഖിനെതിരെ ഉയര്‍ന്ന പല ആരോപണവും നടി ആക്രമിക്കപ്പെട്ട വിഷയവും വ്യക്തി ജീവിതവും വിഷയമാക്കി ഒരു പ്രമുഖ മലയാളം മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ടിജെഎസ് ജോര്‍ജ് സിദ്ദിഖിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.
ധിക്കാരമാണ് നടന്റെ മുഖ്യമുദ്ര,സാമാന്യ മര്യാദകള്‍ പോലും അവഗണിച്ച് നിരന്തരം മുന്നേറുന്ന ഒരു സ്ത്രീലമ്പടന്റെ രൂപമാണ് അദ്ദേത്തിന്.ഫേസ്ബുക്കിലൂടെ ലഭ്യമായ അദ്ദേഹത്തിന്റെ എല്ലാ ഫോട്ടോയിലും ഞാന്‍ ഞാന്‍ എന്ന ഗര്‍വ്വാണ് പ്രകടമാകുന്നത്.ധിക്കാരമാണ് നടന്റെ മുഖമുദ്ര.-ടിജെഎസ് ജോര്‍ജ് ആരോപിക്കുന്നു.
മാദ്ധ്യമങ്ങളെ അകാരണമായി വിമര്‍ശിക്കുന്ന ആളാണ് സിദ്ദിഖ്.ബയോഡാറ്റ എന്ന ചരിത്രസംഹിത തയ്യാറാക്കിയാല്‍ സിദ്ദിഖ് എന്ന മനുഷ്യന്റെ വ്യക്തിത്വം തെളിഞ്ഞുവരുന്നത് കാണാം.നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ തന്റെ സ്‌നേഹിതന്റെ വാക്കുകള്‍ അല്ലാതെ മറ്റൊന്നും വിശ്വസിക്കാന്‍ താന്‍ തയാറല്ല എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.ചെയ്തത് ക്രിമിനല്‍ കുറ്റമാണെന്ന് സ്‌നേഹിതനെ ബോദ്ധ്യപ്പെടുത്തി നന്മയുടെ വഴിക്ക് തിരിയാന്‍ തക്ക പൗരബോധം അദ്ദേഹത്തിന് ഇല്ലാതെ പോയി. തന്റെ ചെയ്തികള്‍ സ്വാര്‍ത്ഥപരമാണെന്ന സത്യം അദ്ദേഹം അറിയുന്നില്ല,അറിഞ്ഞാല്‍ തന്നെ അങ്ങനെ ഭാവിക്കുന്നില്ലെന്നും ടി.ജെ.എസ് ജോര്‍ജ് ലേഖനത്തിലൂടെ അഭിപ്രായപ്പെടുന്നു.
Leave a Reply