തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും നടിയുമായ മിമി ചക്രബര്‍ത്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാജ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലമാണ് മിമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊല്‍ക്കത്തയില്‍ നടന്ന ഒരു സൗജന്യ വാക്സിന്‍ ക്യാമ്പില്‍ വെച്ചാണ് മിമി വാക്സിന്‍ സ്വീകരിച്ചത്.
സൗജന്യമായി നടത്തിയ വാക്‌സിന്‍ ക്യാമ്പില്‍ തനിക്ക് സംശയമുണ്ടെന്ന് മിമി പോലീസില്‍ അറിയിച്ചു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് വ്യാജ വാക്‌സിന്‍ ക്യാമ്പാണെന്ന് വെളിപ്പെട്ടത്. ദേബാഞ്ജന്‍ ദേബ് എന്നയാളാണ് ക്യാമ്പ് നടത്തിയതെന്ന് പോലീസ് അറിയിക്കുന്നു. കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ മുന്‍സിപ്പല്‍ കമ്മീഷണറാണെന്ന് അവകാശപ്പെട്ടാണ് സൗജന്യ വാക്‌സിന്‍ ക്യാമ്പ് നടത്തിയത്.
വാക്സിന്‍ സ്വീകരിച്ചതിന് ശേഷം തനിക്ക് ഫോണില്‍ വാക്സിനേഷന്‍ സന്ദേശം ലഭിച്ചില്ലെന്നും മിമി അറിയിച്ചു. ഇതാണ് സംശയത്തിലേയ്ക്ക് വഴിവെച്ചത്. ഉടന്‍ തന്നെ പോലീസിനെ വിളിച്ച് ക്യാമ്പ് നിര്‍ത്തിവെപ്പിച്ചുവെന്നും മിമി വ്യക്തമാക്കി.
Leave a Reply