റോഡ് മുറിച്ച് കടക്കുമ്പോൾ ശ്രദ്ധിക്കു അപകടം ഒഴിവാക്കൂ

റോഡ് ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട സാമാന്യ മര്യാദകളെക്കുറിച്ച് ചെറു ക്ലാസുകള്‍ മുതൽ പഠിച്ചിട്ടുണ്ട്. നടക്കുമ്പോൾ റോഡിന് വലതുവശം ചേർന്ന് നടക്കുക, റോഡ് മുറിച്ചു കടക്കുമ്പോള്‍ ഇടത്തു നിന്നും വലത്തു നിന്നും വണ്ടികളില്ലെന്ന് ഉറപ്പുവരുത്തുക തുടങ്ങിയ കാര്യങ്ങൾ നമുക്ക് അറിയാമെങ്കിൽ മിക്കപ്പോഴും അത് പാലിക്കാറുണ്ടോ എന്ന് സംശയമാണ്.

ചിലപ്പോഴൊക്കെ അശ്രദ്ധമായ തീരുമാനങ്ങൾക്ക് വലിയ വിലയാണ് കൊടുക്കേണ്ടി വരിക. അത്തരത്തിൽ ചെറിയൊരു പിഴവ് വരുത്തിയ അപകടത്തിന്റെ വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. തമിഴ്നാട്ടിലെ നാമക്കലിലാണ് സംഭവം. സ്കൂട്ടറിൽ റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച പ്രിയ എന്ന യുവതിയാണ് അപകടത്തിൽ പെട്ടത്.

WhatsApp Image 2024-12-09 at 10.15.48 PM

അപകടം നടന്ന സ്ഥലത്തെ വ്യാപാര സമുച്ചയത്തിന്റെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. സ്കൂട്ടറിൽ‌ എത്തിയ പ്രിയ റോഡ് ക്രോസ് ചെയ്യാൻ ശ്രമിക്കുന്നതിന് മുൻപ് നോക്കുന്നുണ്ടെങ്കിലും വേഗത്തിൽ വരുന്ന കാർ ശ്രദ്ധിക്കാത്തതോ, അതോ കാർ എത്തുന്നതിന് മുന്നേ അപ്പുറം കടക്കാൻ ശ്രമിച്ചതോ എന്നു വ്യക്തമല്ല. കാർ ഇടിച്ച് സാരമായി പരിക്കുകളേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിച്ചെന്നും അപകടനില തരണം ചെയ്തെന്നുമാണ് റിപ്പോർട്ടുകൾ. അലക്ഷ്യമായി റോഡു മുറിച്ച് കടക്കുന്നവരുടെ കണ്ണുതുറപ്പിക്കും ഈ വിഡിയോ