പുറത്തെ ചൂട് ക്രമാതീതമായി ഉയരുകയാണ് ഏസി ഇല്ലാതെ ഒരു നിമിഷം പോലും വീടിനകത്തും വാഹനങ്ങളിലും ഇരിക്കാൻ സാധിക്കില്ല. എന്നാൽ വാഹനങ്ങളിലെ ഏസി കൃത്യമായി ഉപയോഗിച്ചില്ലെങ്കിൽ അത് എത്രമാത്രം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത് എന്ന് വെളിപ്പെടുത്തുകയാണ് ആരോഗ്യവിദഗ്ധർ.

ചൂട് കാലത്ത് വാഹനങ്ങളിൽ ഏസി പ്രവർത്തിക്കുമ്പോൾ ഏറെ കരുതൽ ആവശ്യമാണ്. അല്ലെങ്കിൽ അത് നിരവധി രോഗങ്ങൾക്ക് കാരണമായിത്തീരും. യാത്ര ചെയ്യാൻ കാറിൽ കയറുന്ന ഉടൻ ഏസി പ്രവർത്തിപ്പിക്കരുത്. കാരണം കാറിന്റെ ഡാഷ് ബോര്‍ഡ്, ഇരിപ്പിടങ്ങള്‍, എയര്‍ ഫ്രഷ്നര്‍ എന്നിവയില്‍ നിന്നു പുറപ്പെടുന്ന ബെന്‍സൈം എന്ന വിഷ വാതകം കാൻസറിന് വരെ കാരണമാകുന്നതാണ്. വാഹനത്തിൽ കയറിയ ഉടൻ ഏസി പ്രവർത്തിക്കുമ്പോൾ വലിയ തോതിൽ വിഷം പുറത്തേക്ക് വരും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിഷ വാതകം ശ്വസിക്കുന്നതുവഴി എല്ലുകൾ വിഷമയമാകുകയും രക്തക്കുറവ്, വെളുത്ത രക്താണുക്കളുടെ കുറവ് എന്നിവയ്ക്ക് ഇത് കാരണമാകുന്നു. കരൾ, വൃക്ക എന്നിവയുടെ പ്രവർത്തനങ്ങളെയും ഇത് ദോഷകരമായി ബാധിക്കും.

അധികം സമയം വെയിലത്ത് കിടന്ന വാഹനം ഓണാക്കുമ്പോൾ വിൻഡോ ഗ്ലാസുകൾ എല്ലാം താഴ്ത്തി ഫാൻ പരമാവധി വേഗത്തിൽ പ്രവർത്തിപ്പിക്കുക. ഇത് ചൂട് വായുവിനെ പുറത്തേക്ക് പോകാൻ സഹായിക്കുന്നു. പൂർണമായും ചൂട് വായുവിനെ ഒഴിവാക്കിയശേഷം മാത്രം ഏസി പ്രവർത്തിപ്പിക്കാൻ ശ്രദ്ധിക്കുക.