ന്യൂസ് ഡെസ്ക് മലയാളം യുകെ
ശിശു ഭക്ഷണത്തിൽ ഭയപ്പെടുത്തുന്ന തോതിലുള്ള പഞ്ചസാര അടങ്ങിയതായുള്ള റിപ്പോർട്ടുകൾ പുറത്ത്. ഇത് ചെറുപ്പം മുതലേ ഉപയോഗിക്കുന്നത് കുട്ടികളിൽ മധുര പലഹാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി. യുകെയിലെ കടകളിൽ എത്തിയ ശിശുക്കളിലും കൊച്ചു കുട്ടികളിലുമായി നടത്തിയ പഠനത്തിലാണ് ആക്ഷൻ ഓൺ ഷുഗർ ഇത് കണ്ടെത്തിയത്. ഉദാഹരണത്തിന്, ഹെയ്ൻസ് ഫാർലിയുടെ മിനി റസ്ക്സ് ഒറിജിനലിൻെറ ഒരു സെർവിംഗ് രണ്ട് ടീസ്പൂൺ പഞ്ചസാരയ്ക്ക് തുല്യമാണ്. ആപ്പിൾ ജ്യൂസ് കോൺസൺട്രേറ്റ് ഉപയോഗിച്ചുള്ള ഓർഗാനിക്സ് ബനാന സോഫ്റ്റ് ഓട്ടി ബാറുകളിലും സമാനമായ തോതിൽ പഞ്ചസാരയുടെ അളവ് കണ്ടെത്തി. കിഡ്ഡിലിഷ്യസ് ബനാന ക്രിസ്പി ടിഡ്ലറുകളുടെ ഓരോ 100 ഗ്രാമിലും 59 ഗ്രാമോളം പഞ്ചസാര അടങ്ങിയിട്ടുണ്ട്. 27 ഉൽപ്പന്നങ്ങളിൽ നടത്തിയ പഠനത്തിൽ ഫ്രണ്ട്-ഓഫ്-പാക്ക് ട്രാഫിക് ലൈറ്റ് ഫുഡ് ലേബലിംഗ് സിസ്റ്റം അനുസരിച്ച് എല്ലാം തന്നെ ഉയർന്ന പഞ്ചസാരയുള്ള വിഭാഗത്തിലാണ്. ഇവയിൽ താഴ്ന്ന തോതിലുള്ള പഞ്ചസാരയുടെ അളവ് അടങ്ങിയത് വെറും ആറെണ്ണത്തിൽ മാത്രമാണ്.
ഫ്രൂട് സ് ജ്യൂസിൽ അടങ്ങിയിട്ടുള്ള പഞ്ചസാര കുട്ടികൾക്ക് നല്ലതെന്നും ആക്ഷൻ ഓൺ ഷുഗർ കണ്ടെത്തി. വളരെ ചെറിയ കുട്ടികൾക്ക് മാതാപിതാക്കൾ ഉയർന്നതോതിലുള്ള പഞ്ചസാര അടങ്ങിയ ലഘുഭക്ഷണങ്ങൾ നൽകുന്നതിനെ ചില ഭക്ഷ്യ കമ്പനികൾ പ്രോത്സാഹിപ്പിക്കുന്നതുതന്നെ പരിഹാസ്യമാണെന്ന് ഷുഗർ കാമ്പെയ്ൻ ലീഡറും ലണ്ടൻ ക്യൂൻ മേരി യൂണിവേഴ്സിറ്റിയിലെ റിസർച്ച് ഫെല്ലോയുമായ ഡോ.കൗതർ ഹാഷം പറഞ്ഞു. കുട്ടികൾ ഫ്രീ ഷുഗർ കഴിക്കാൻ പാടുള്ളതല്ല എന്ന് അറിഞ്ഞിരിക്കുക എന്നും അവർ കൂട്ടിച്ചേർത്തു.
കുട്ടികൾക്ക് മധുരമുള്ള ഭക്ഷണങ്ങളോട് താൽപര്യം ഉണ്ടാകുന്നത് സ്വഭാവികമാണ്. കാരണം പാലിൽ വളരെ ചെറിയ തോതിൽ മധുരം മാത്രമാണുള്ളത്. പക്ഷേ മധുരമുള്ള ഭക്ഷണങ്ങളോടുള്ള അവരുടെ ആസക്തി അവരിൽ ഉണ്ടാക്കുന്നത് മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ മാത്രമാണെന്നും അവർ കൂട്ടിച്ചേർത്തു. ഏതു പ്രായത്തിലുള്ളവരും പഞ്ചസാര പതിവായി ഉപയോഗിക്കുന്നത് ദന്തക്ഷയം, ശരീരഭാരം എന്നിവ ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ബ്രൊക്കോളി, ചീര തുടങ്ങിയ പച്ചക്കറികൾ മുലകുടി മാറുന്നതിൻെറ തുടക്കത്തിൽ തന്നെ കുട്ടികൾക്ക് നൽകുന്നത് കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് പ്രോത്സാഹിപ്പിക്കും എന്ന് ബ്രിട്ടീഷ് ന്യൂട്രീഷൻ ഫൗണ്ടേഷനിൽ നിന്നുള്ള ബ്രിഡ്ജറ്റ് ബെനെലം പറഞ്ഞു.
Leave a Reply