ബിജോ തോമസ് അടവിച്ചിറ

ആലപ്പുഴയെയും കോട്ടയത്തെയും ബന്ധിപ്പിച്ചു കുട്ടനാടൻ പാടശേഖരങ്ങളിലൂടെ കനാലിനു സമാന്തരമായി കടന്നു പോകുന്ന പാതയാണ് എസി റോഡ്. ചങ്ങനാശേരി പെരുന്ന മന്നം ജംക്ഷനിൽ  തുടങ്ങി ആലപ്പുഴ കളർകോട് എൻഎച്ചിൽ അവസാനിക്കുന്ന 24 കിലോമീറ്റർ നേർ രേഖ. റോഡിനു ഒരു വശത്തു കനാലും മറുവശത്തു ഇടവിട്ടു നെൽ വയലുകളുമാണ്.ഗ്രാമവാസികളും കർഷകത്തൊഴിലാളികളും വസിക്കുന്ന പടയോരത്തു നിരന്തരം പള്ളാത്തുരത്തി മുതൽ കിടങ്ങറ രണ്ടാം പാലം വരെയുള്ള സ്ഥലങ്ങളിൽ കക്കൂസ്  മാലിന്യങ്ങൾ എറണാകുളം ഭാഗത്തുള്ള ഫ്ലാറ്റുകളിൽ നിന്നും കൊണ്ടുവന്നു തള്ളുന്നത് പതിവായിരിക്കുകയാണ് . പലപ്രാവിശ്യമായി നാട്ടുകാർ പ്രതിഷേധിച്ചു അധികാരികളുടെ മുൻപിൽ കാര്യങ്ങൾ ബോധിപ്പിച്ചെങ്കിലും ഇതുവരെ നടപടി ഒന്നും ഉണ്ടായില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

Image may contain: outdoor and nature

കക്കൂസ് മാലിന്യം രാത്രിയുടെ മറവിൽ  പാടശേഖരങ്ങളിൽ തള്ളുന്നത് മൂലം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ആണ് ഇനി കുട്ടനാടൻ ജനതയെ കാത്തിരിക്കുന്നത്. കൃഷിക്കായി വെള്ളം വറ്റിക്കുപോൾ ഇത് പമ്പയാർ ഉൾപ്പെടെ നാട്ടിലെ ജലശയങ്ങളിൽ എത്തിച്ചേരും, പമ്പയാറിനു ഇരുവശങ്ങളിലുമുള്ള ജനങ്ങൾ വേനൽ കാലങ്ങളിൽ കുടി വെള്ളം ഇല്ലാത്ത അവസ്ഥയിൽ ഈ ജലം ആണ് ഉപയോഗിക്കുന്നത്. Ac റോഡിൽ വഴിവിളക്കുകൾ ഇല്ലാത്തതും, നടപടി എടുക്കേണ്ട. അധികാരുടെ ഒത്താശയും ഇവർക്ക് ഗുണമാകുന്നു. പള്ളാത്തുരത്തി മുതൽ കിടങ്ങറ വരെയുള്ള ഭാഗത്ത് നെടുമുടി പുളിങ്കുന്ന് രാമങ്കരി പോലിസ് സ്റ്റേഷനുകളും ഒരു ഹൈവേ പോലീസ് സംഘവും മുണ്ട് ഇവർ സംയുക്തമായി വിവിധ സമയങ്ങളിൽ Ac റോഡിൽ വിജിനമായ ഭാഗങ്ങളിൽ ശ്രദ്ധ ചെലുത്തിയാൽ ഇതിന് പരിഹാരം ഉണ്ടാകും. കൃഷിയിടങ്ങളിൽ അമിതമായി ഉപയോഗിക്കുന്ന രാസവളങ്ങളുടെയും കിടനാശിനികളുടെയും പ്രതിപ്രവർത്തനമായി ക്യാൻസർ പോലുള്ള മാരകരോഗങ്ങൾ കുട്ടനാടൻ മക്കളെ കാർന്നു തിന്നുന്ന അവസ്ഥയിലാണ്. കൂനിന്മേൽ കുരു എന്നനിലയിൽ ഇതും. അധികാരികൾ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ നാട്ടുകാർ നിയമം കയ്യിലെടുക്കേണ്ടെ അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്…….