തെലുങ്ക് ഹാസ്യതാരം വേണു മാധവ് മരിച്ചു. അസുഖത്തെത്തുടർന്നാണ് മരണം. 39 വയസായിരുന്നു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചയോടെ സെക്കന്തരാബാദിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചൊവ്വാഴ്ച ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ അദ്ദേഹം വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു.
കഴിഞ്ഞ രണ്ടാഴ്ചയായി വേണു മാധവ് യശോദ ആശുപത്രിയില്‍ ചികിത്സയിലായി രുന്നുവെന്നും ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അവിടെ നിന്നും ഡിസ്ചാര്‍ജായി വീട്ടിലെത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്. അദ്ദേഹം വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താന്‍ തയ്യാറായി നില്‍ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
മിമിക്രിയിലൂടെ സിനിമയിലെത്തിയ വ്യക്തിയാണ് വേണു മാധവ്. 1996 ല്‍ സമപ്രദയം എന്ന തെലങ്കു സിനിമയിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയിലെത്തിയത്.ഇതിനിടെ രാഷ്ട്രീയത്തിലും അദ്ദേഹം ചുവടുവെച്ചു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തെലുങ്കുദേശം പാര്‍ട്ടിക്ക് വേണ്ടി അദ്ദേഹം പ്രചാരണത്തിനിറങ്ങിയിരുന്നു. 150 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
Leave a Reply