തെന്നിന്ത്യയിൽ തന്നെ യുവതാരങ്ങളിൽ ജ്വലിച്ചു നിൽക്കുകയാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഇരുവർക്കും ഇന്ത്യയിലൊട്ടാകെ ആരാധകരുമുണ്ട്. രശ്മികയ്ക്ക് ‘നാഷണൽ ക്രഷ്’ എന്ന പട്ടവും ആരാധകർ ചാർത്തികൊടുത്തിരിക്കുന്നു. ഇപ്പോഴിതാ രശ്മികയും വിജയ്‌യും വിവാഹിതരാകുന്നുവെന്ന വാർത്തയാണ് പുറത്തെത്തിയിരിക്കുന്നത്. ഗീത ഗോവിന്ദം സിനിമയിലൂടെ ഒന്നിച്ച ഇവരെ ഓൺസ്‌ക്രീനിൽ മാത്രമല്ല ഓഫ് സ്‌ക്രീനിലും ഒരുമിച്ചു കാണാനായെങ്കിൽ എന്നാണ് ആരാധകരും ആഗ്രഹിക്കുന്നത്.

ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകളും മുമ്പ് തന്നെ വന്നിരുന്നു. എന്നാൽ അതിനെ കുറിച്ച് രശ്മികയോ വിജയ്യോ ഇതുവരെ മനസ് തുറന്നിട്ടില്ല. എങ്കിലും ഇപ്പോഴിതാ ഇരുവരും വിവാഹിതരാകാൻ പോകുന്നുവെന്ന തരത്തിലാണ് ടോളിവുഡിൽ നിന്നും വാർത്തകൾ പുറത്തെത്തിയിരിക്കുന്നത്. മുംബൈയിൽ ഇരുവരും ഡേറ്റിംഗ് നടത്താറുണ്ടെന്നും ഒഴിവ് സമയങ്ങൾ ഒന്നിച്ചു ചെലവഴിക്കുന്നുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. ഇരുവരും ഒരുമിച്ച് ഡിന്നർ ഡേറ്റിന് ശേഷം ഹോട്ടലിൽ നിന്നും പുറത്തേക്കുവരുന്ന ദൃശ്യങ്ങളും വൈറലായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിന് പിന്നാലെയാണ് ഈ വർഷം അവസാനം ഇരുവരും വിവാഹിതരാകുന്നുവെന്ന വാർത്തയും പരക്കാൻ തുടങ്ങിയത്. എന്നാൽ, ഇപ്പോഴും രശ്മികയും വിജയ്യും ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.