സ്വന്തം ലേഖകന്‍

ലണ്ടന്‍ : ബ്രിട്ടണിലെ ക്രിമിനല്‍ കേസ്സില്‍ കുടുങ്ങി 35000 പൌണ്ട് ( 30 ലക്ഷം രൂപ ) ശിക്ഷ കിട്ടിയത്തിന്റെ അപമാനത്തിലും വേദനയിലും ബ്രിട്ടീഷ് മലയാളി പോര്‍ട്ടലിന്റെയും മറുനാടന്‍ മലയാളി പോര്‍ട്ടലിന്റെയും ഉടമ ഷാജന്‍ സ്കറിയ യുകെ മലയാളികളുടെ തന്തയ്ക്ക് വിളിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ബ്രിട്ടനില്‍ കേസ്സില്‍ പെട്ട് പണവും മാനവും പോയ ഷാജന്‍ തന്നെ വിമര്‍ശിച്ചവരെ സ്വന്തം ഫേസ്ബുക്ക് പേജിലൂടെയാണ് തന്തയില്ലാത്തവരെന്നും , നായ്ക്കള്‍ എന്നും വിളിച്ച് ആക്ഷേപിച്ചത്.

എനിക്ക് എതിരെ കേസ്സ് കൊടുക്കാന്‍ ധൈര്യമുള്ളവന്‍ യുകെയില്‍ ഇല്ല , ആരെങ്കിലും എനിക്ക് എതിരെ തിരിഞ്ഞാല്‍ അവനെ വ്യാജ വാര്‍ത്തയിട്ട് ഞാന്‍ തകര്‍ക്കും , എനിക്ക് പണം തരാത്ത ഒരു ബിസ്സിനസ്സുകാരന്റെയും ബിസ്സിനസ് വളരാന്‍ ഞാന്‍ അനുവദിക്കില്ല , ഞാന്‍ തിരുവനന്തപുരത്ത് ഇരുന്നാണ് ഇതൊക്കെ ചെയ്യുന്നത് അതുകൊണ്ട് എന്നെ ബ്രിട്ടണിലെ കോടതിക്ക് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല എന്നൊക്കെ വീമ്പിളക്കിയ ഷാജന് കിട്ടിയ ഈ ശിക്ഷ ഒരു പക്ഷെ ഷാജന്റെ ജീവിതത്തിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് എന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല.

എനിക്ക് തെളിവ് സമര്‍പ്പിക്കാന്‍ സമയം തന്നില്ല , ഞാന്‍ നേരിട്ട് ഹാജരാകാഞ്ഞതുകൊണ്ട് പറ്റിയ അബദ്ധമാണ് , ഞാന്‍ അപ്പീല്‍ കൊടുത്തിട്ടുണ്ട് , ഉടന്‍ എല്ലാ കള്ളങ്ങളും ഞാന്‍ കോടതിയില്‍ തെളിയിക്കും , യുകെ മലയാളികളുടെ ലക്ഷങ്ങള്‍ പിരിച്ച് ഞാന്‍ നടത്തുന്ന ചാരിറ്റി കാണിച്ച് രക്ഷപെടാം എന്ന് ഒക്കെ പറഞ്ഞ് കൂട്ടാളികളെ പറ്റിച്ച ഷാജന്‍ കഴിഞ്ഞ ദിവസം യുകെയിലെ കോടതിയില്‍ എത്തി എല്ലാ തെറ്റുകളും ഏറ്റുപറഞ്ഞ് ജെയില്‍ ശിക്ഷ ഒഴിവാക്കിയെടുക്കുകയായിരുന്നു. താന്‍ കേസ്സില്‍പെട്ട് ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ കുടുംങ്ങുമ്പോഴും ഓരോരോ നുണങ്ങള്‍ പറഞ്ഞ് കൂടെയുള്ളവരെ വീമ്പിളക്കി വിശ്വസിപ്പിക്കാന്‍ ഷാജന്‍ ബഹുമിടുക്കനായിരുന്നു.

അതുകൊണ്ട് തന്നെ ശിക്ഷ ഉറപ്പായി എന്ന് യുകെ മലയാളികള്‍ വിശ്വസിച്ചപ്പോള്‍ താന്‍ പാവങ്ങള്‍ക്ക് വേണ്ടി ചാരിറ്റി നടത്തുന്ന മഹാമനസ്കനാണ് എന്ന് കൂട്ടുകരെകൊണ്ട് പറയിപ്പിച്ച് ശിക്ഷയുടെ അപമാനത്തില്‍ നിന്ന് തലയൂരാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഷാജന്‍ പ്രതീക്ഷിച്ച പിന്തുണ യുകെയിലെ മലയാളി സമൂഹത്തില്‍ നിന്ന് ലഭിച്ചില്ല.  മറിച്ച് അനേകം യുകെ മലയാളികളെ കണ്ണീര് കുടുപ്പിച്ചിട്ടുള്ള ഷാജന് ഇങ്ങനെ ഒരു ശിക്ഷ അത്യാവശ്യമായിരുന്നു എന്നാണ് നുറുകണക്കിന് യുകെ മലയാളികള്‍ ഞങ്ങളോട് അഭിപ്രായപ്പെട്ടത്. പരസ്യമായി ആരും പ്രതികരിക്കാത്തത് തന്നോടുള്ള ഭയമാണെന്നാണ് ഷാജനിലെ അഹംങ്കാരി ധരിച്ചിരുന്നത്.

യുകെയില്‍ അപകടങ്ങളില്‍ പെട്ട് മരിച്ചു വീണ പിഞ്ചുകുഞ്ഞുങ്ങള്‍ , മുതിര്‍ന്നവര്‍,  പല കാരണങ്ങളാല്‍ ആത്മഹത്യ ചെയ്യപ്പെട്ടവര്‍, എല്ലാം തകര്‍ന്നു കഴിയുന്ന അവരുടെ പാവങ്ങളായ കുടുംബാംഗങ്ങളുടെ വേദനകള്‍ , ചെറിയ ചെറിയ കുടുംബ വഴക്കുകള്‍, മലയാളി സംഘടന നേതാക്കളുടെ കുടുംബ ജീവിതത്തിലെ സന്താനങ്ങള്‍ ഉണ്ടാകാത്തതുപോലെയുള്ള സ്വകാര്യ വേദനകള്‍ വരെ  തന്റെ പത്രം വളര്‍ത്താനുള്ള തരംതാണ ആയുധമായിട്ട് ഷാജന്‍ എന്നും ഉപയോഗിച്ചിരുന്നു. ഇതിനോടൊക്കെ പ്രതികരിക്കണം എന്ന് ആഗ്രഹിക്കുന്ന മഹാഭുരിപക്ഷം മലയാളികളാണ് ഇന്ന് യുകെയിലുള്ളത്. ഏതായാലും ഷാജന് ലഭിച്ച ഈ ശിക്ഷയില്‍ മഹാഭൂരിപക്ഷം യുകെ മലയാളികളും സന്തോഷവാന്മാര്‍ ആണെന്നാണ്‌ കഴിഞ്ഞ കുറെ ദിവസങ്ങളായി ഞങ്ങള്‍ക്ക് നേരിട്ട് ലഭിച്ച പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്.

ഞാന്‍ ലക്ഷങ്ങള്‍ പിരിച്ച് പാവങ്ങളെ സഹായിക്കുന്നവനാണ് എന്ന വ്യാജ മുഖം ഉണ്ടാക്കി അതിന്റെ മറവില്‍ തന്റെ പോക്കറ്റ് വീര്‍പ്പിക്കുന്ന ഷാജന്‍ വ്യക്തിപരമായി വെറും തരംതാണ സ്വഭാവത്തിന് ഉടമയാണെന്നാണ് യുകെ മലയാളികളെ ഫേസ്ബുക്കിലൂടെ തന്തയ്ക്ക് വിളിച്ചതില്‍ നിന്ന് മനസ്സിലാവുന്നത്. തനിക്കെതിരെ പ്രതികരിച്ചവരെ തെരുവ് നായ്ക്കള്‍ എന്നും ഷാജന്‍ വിളിക്കുന്നുണ്ട്. ഈ വ്യക്തിയാണോ യുകെ മലയാളികളെയും ലോകമലയാളികളെയും സംസ്കാരം പഠിപ്പിക്കുവാന്‍ വരുന്നത് എന്നാണ്‌ യുകെയിലെ മലയാളി സമൂഹം ചോദിക്കുന്നത്.  ഈ തരംതാണ സ്വാഭാവം തന്നെയാണ് ഷാജനിലെ ക്രിമിനലിനെ യുകെ മലയാളിക്ക് വെളിപ്പെടുത്തി തരുന്നത് എന്നും അവര്‍ അഭിപ്രായപ്പെട്ടു.  ഇതിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ടാണ്  ടോം ജോസ് തടിയംപാട് എന്ന യുകെ മലയാളി രംഗത്ത് വന്നത്.

ബ്രിട്ടീഷ് മലയാളികളെ തന്തയില്ലാത്തവര്‍ എന്ന് വിളിച്ചതിനെതിരേ ചുട്ട മറുപടി വീഡിയോയിൽ ടോം ജോസ് തടിയംപാട്  കൊടുക്കുന്നുണ്ട്. ബ്രിട്ടനിലെ എല്ലാ മലയാളികൾക്കും തന്ത ഉണ്ടെന്നും തന്ത ഇല്ലാതെ ആരും ലോകത്ത് ജനിക്കില്ലെന്നും പറയുന്ന വീഡിയോയില്‍  ഷാജന്‍ ബ്രിട്ടനിലെ നിരവധി കുടുംബങ്ങളുടെ സ്വകാര്യതകളെപ്പറ്റി വ്യാജവാര്‍ത്ത എഴുതി നശിപ്പിച്ചതായി പറയുന്നു. സമീപ കാലത്ത് രണ്ട് കുടുംബങ്ങളുടെ തകര്‍ച്ച ഷാജന്‍ ആഘോഷമാക്കിയതും വീഡിയോയില്‍ പറയുന്നു. ഒരു ഇന്ത്യൻ മാധ്യമ പ്രവർത്തകന്‌ ഒരു കോടതി വിധിക്കുന്ന ഏറ്റവും വലിയ നഷ്ടപരിഹാര തുകയാണ്‌ ഇപ്പോഴത്തെ ശിക്ഷയെന്നും പറയുന്നു.

30 ലക്ഷം രൂപയാണ്‌ ബ്ളാക്ക് മെയിൽ വാർത്തയുമായി ബന്ധപ്പെട്ട് ഷാജൻ സ്കറിയ യുകെയിൽ പിഴ അടക്കേണ്ടത്. ക്രിമിനൽ കേസിലെ ജയിൽ ശിക്ഷ ഒഴിവാക്കാനായിരുന്നു ഇത്. ഒരു ലക്ഷം പൗണ്ട്, അതായത് 85 ലക്ഷം രൂപയുടെ സിവിൽ കേസിൽ വിധി വരാനിരിക്കെയാണ് ഷാജന് ഇത്രയും വലിയ തുകയുടെ ശിക്ഷ ക്രിമിനല്‍ കേസ്സില്‍ ലഭിച്ചത് . എന്തായാലും ഷാജനെതിരെയുള്ള ഈ ശിക്ഷ യുകെ മലയാളികള്‍ക്കിടയില്‍ വലിയ ആശ്വാസവും, പ്രതികരിക്കുവാനുള്ള ധൈര്യവുമാണ് നല്‍കിയിരിക്കുന്നത്.  

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഷാജൻ സ്കറിയ എന്ന മറുനാടൻ ഉടമ മുമ്പ് യുകെയിൽ കുടുംബമായി താമസിച്ചിരുന്നു. ആ സമയത്ത് ഇവിടെ പെർമിനന്റ് വിസ നേടുകയും ചെയ്തു. യുകെയിൽ ഷാജന്‌ സ്വന്തമായി വീടും ഉണ്ട്. ഈ ബന്ധങ്ങൾ വച്ചാണ്‌ ഷാജൻ ബ്രിട്ടീഷ് മലയാളി എന്ന ഓൺലൈൻ പോര്‍ട്ടല്‍ തുടങ്ങിയത്. പിന്നീട് ഇത് മറുനാടന്റെ ബ്രിട്ടീഷ് പതിപ്പായി വന്നു. രണ്ട് പോർട്ടലിലും ഏറെ കുറേ ഒരേ വാർത്തകൾ തന്നെ.

ഷാജനെതിരെ ലൈവ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് ഷാജൻ സ്കറിയയുടെ പോർട്ടലിൽ മുമ്പ് ലേഖനങ്ങള്‍ എഴുതിയിട്ടുള്ള ടോം ജോസ് തടിയംപാടാണ്‌. ഇദ്ദേഹം ഷാജന്‍ നടത്തിയ നിരവധി തട്ടിപ്പുകളും ബ്ളാക്ക് മെയിലും ആണ്‌ വെളിപ്പെടുത്തുന്നത്. ഒരിക്കൽ ഷാജന്‌ കേരളത്തിൽ നിന്നും യുകെയിൽ വരണം. നല്ല സൗഹൃദത്തിലായിരുന്ന ഒരു സുഹൃത്തിനോട് ടിക്കറ്റ് എടുത്ത് തരാൻ ആവശ്യപ്പെട്ടു. എന്നാല്‍ ആ വ്യക്തി അതിന് തയ്യാറായില്ല. പിന്നെ ഭീഷണിയായി. സുഹൃത്ത് വഴങ്ങാതെ വന്നപ്പോള്‍ അദ്ദേഹത്തെപ്പറ്റി പെണ്ണു വിഷയം എഴുതി നാറ്റിക്കുകയായിരുന്നു. ഇല്ലാത്ത പെണ്ണുവിഷയം കുത്തിപൊക്കി ബ്രിട്ടൻ മുഴുവൻ ആ സുഹൃത്തിനെ നാറ്റിച്ചു. എന്നിട്ട് അന്നത്തെ സഹപ്രവർത്തകനായ ടോം ജോസ് തടിയംപാടിനോട് ഷാജന്‍ പറഞ്ഞത് എനിക്ക് ടിക്കറ്റ് എടുത്ത് തരാത്തതിന്റെ പക തീര്‍ക്കാനാണ് താന്‍ അങ്ങനെ എഴുതിയത് എന്ന്.

ബ്ളാക്ക് മെയിൽ , പണം തട്ടൽ , ഭീഷണി , വ്യാജ വാർത്ത , നിരവധി കുടുംബ ജീവിതത്തില്‍ ഇല്ലാത്ത പെണ്ണുവിഷയം എഴുതി തകർക്കൽ , കൊടുത്ത വാർത്ത പിൻ വലിക്കാൻ 2000 പൗണ്ട് ആവശ്യപ്പെട്ടത് , ചാരിറ്റി തട്ടിപ്പ് തുടങ്ങി വൻ ആരോപണങ്ങളാണിപ്പോൾ പുറത്തുവന്നത്. യുകെ മലയാളികൾ ശക്തമായി ഇത് നേരിടും എന്നും നിയമ നടപടിയും , ജനകീയ കൂട്ടായ്മയും ഉണ്ടാകും എന്നും ടോം ജോസ് തടിയംപാട് പറയുന്നു. ഇത് കേരളമോ ഇന്ത്യയോ അല്ലെന്നും ശക്തമായ നിയമ വാഴ്ച്ചയുള്ള രാജ്യമാണെന്നും കളിച്ചാൽ വിവരം അറിഞ്ഞേ ഷാജന്‍ മടങ്ങൂ എന്നും അദ്ദേഹം മുന്നറിയിപ്പ് നല്കുന്നു.

ഷാജന്‍ സ്കറിയയ്ക്ക് സത്യം പറയാന്‍ അവകാശമില്ലേ?.. വ്യാജ വാര്‍ത്ത കേസില്‍ ശിക്ഷിക്കപ്പെട്ട ഷാജന് യുകെ കോടതിയുടെ രൂക്ഷ വിമര്‍ശനം ലഭിച്ചത് സത്യം പറഞ്ഞതിനാണോ?  വായിക്കുക 

വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച കേസില്‍ ‘മറുനാടന്‍’ എഡിറ്റര്‍ ഷാജന്‍ സ്കറിയയ്ക്ക് 30 ലക്ഷം രൂപ പിഴ ശിക്ഷ : വായിക്കുക