ന്യൂസ് ഡെസ്ക് മലയാളം യുകെ

ആകസ്മിക മരണങ്ങളുടെ ഞെട്ടലിലാണ് യുകെ മലയാളികൾ . എക്സിറ്ററിന് സമീപമുള്ള സിറ്റണിൽ യു കെ മലയാളി യുവാവായ ടോണി സക്കറിയ ( 39 ) മരിച്ച നിലയിൽ കണ്ടെത്തിയത് കടുത്ത വേദനയാണ് യുകെയിലെ മലയാളി സമൂഹത്തിന് നൽകിയത്. ടോണി വെറും നാലുമാസം മാത്രമേ ആയിട്ടുള്ളൂ യുകെയിൽ എത്തിയിട്ട്. ആറുമാസം മാത്രം മുമ്പ് യുകെയിലെത്തിയ ഭാര്യ ജിയ എത്തിയതിനെ തുടർന്നാണ് ടോണിക്ക് യുകെയിൽ എത്തിച്ചേരാൻ ആയത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് ടോണി നാട്ടിലെത്തി തന്റെ കുട്ടികളെ യുകെയിലേയ്ക്ക് കൂട്ടി കൊണ്ടുവന്നത്.

തൻറെ കുടുംബവുമോത്ത് ജീവിതം കരുപിടിപ്പിച്ച് തുടങ്ങി വരവെയാണ് ആകസ്മികമായി ടോണിയെ മരണം കൂട്ടി കൊണ്ടുപോയത്. കെയർ ഹോമിൽ ഭാര്യ ജിയ ജോലിക്ക് പോയ സമയത്തായിരുന്നു മരണം എത്തിയത്. പുറംലോകം അറിഞ്ഞത് മക്കൾ നാട്ടിലേക്ക് വീഡിയോ കോൾ ചെയ്തതിനെ തുടർന്നാണ്. സംഭവം അറിഞ്ഞ് പാരാമെഡിക്കൽ ടീം സ്ഥലത്തെത്തിയിരുന്നു. ടോണിയുടെ സഹോദരിയും സഹോദരനും യുകെയിൽ തന്നെയുണ്ട്. ഇവരെ കാണിച്ച് തിരിച്ചറിയൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം എക്സിറ്റർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ക്നാനായ സമുദായത്തിൽ പെട്ടയാളാണ് ടോണി. ചുരുങ്ങിയ സമയം കൊണ്ട് എക്സിറ്ററിലെ മലയാളി സമൂഹവുമായി നല്ല ഒരു ബന്ധം ടോണി സ്ഥാപിച്ചിരുന്നു. അതുകൊണ്ടുതന്നെ അകാലത്തിലുള്ള പെട്ടെന്നുള്ള ദുരന്ത വാർത്തയുടെ ഞെട്ടലിലാണ് പ്രാദേശിക മലയാളി സമൂഹം .

ടോണി സക്കറിയയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.