ലണ്ടന്‍: ഗര്‍ഭിണിയാണോ എന്ന് അറിയാനുള്ള പരിശോധനകള്‍ അല്‍പം ചെലവേറിയതാണല്ലോ. എന്നാല്‍ ഈ പരിശോധന നടത്താന്‍ ചെലവ് കുറഞ്ഞ മറ്റ് മാര്‍ഗ്ഗങ്ങളുണ്ടെന്നാണ് ടെക് ലോകം പറയുന്നത്. ടൂത്ത് പേസ്റ്റ് ഗര്‍ഭ പരിശോധനക്ക് ഫലപ്രദമാണെന്നാണ് സോഷ്യല്‍ മീഡിയയുടെ പുതിയ കണ്ടുപിടിത്തം. പേസ്റ്റ് ഗര്‍ഭ പരിശോധനക്ക് ഉപയോഗിക്കുന്നത് എങ്ങനെയാണെന്ന വീഡിയോയും ഒരാള്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന്റെ ശാസ്ത്രീയതയേക്കുറിച്ച് സ്ഥിരീകരണമൊന്നുമില്ലെങ്കിലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
മൂത്രവും ടൂത്ത് പേസ്റ്റും യോജിപ്പിച്ച് അതില്‍ പതയും നിറംമാറ്റവും ഉണ്ടാകുന്നുണ്ടോ എന്ന് നിരീക്ഷിച്ചാണ് പരിശോധന നടത്തുന്നത്. ഇതിന്റെ ഫലങ്ങള്‍ കൃത്യമാണെന്ന് വീഡിയോ അവകാശപ്പെടുന്നു. കടകളില്‍ നിന്ന് വാങ്ങുന്ന സ്ട്രിപ്പുകളില്‍ നടക്കുന്ന അതേ പ്രവര്‍ത്തനമാണേ്രത ഈ പരിശോധനയിലും നടക്കുന്നത്. മൂന്ന് മിനിറ്റില്‍ ഫലം തരുന്ന പരിശോധനയെക്കുറിച്ചുള്ള ഈ വീഡിയോ വൈറലായതിനു പിന്നാലെ വാര്‍ത്തകളിലും നിറഞ്ഞു.
ഗര്‍ഭിണിയാകുന്നതോടെ സ്ത്രീകളില്‍ സജീവമാകുന്ന എച്ച്‌സിജി ന്നെ ഹോര്‍മോണിന്റെ പ്രവര്‍ത്തനഫലമായാണ് ടൂത്ത് പേസ്റ്റിന്റെ നിറത്തില്‍ മാറ്റമുണ്ടാകുന്നതെന്നാണ് വിശദീകരണം. ഗര്‍ഭപരിശോധനകളിലും ഈ ഹോര്‍മോണിന്റെ സാന്നിധ്യമാണ് പ്രധാനമായും പരിശോധിക്കുന്നത്. എന്നാല്‍ ടൂത്ത്‌പേസ്റ്റ് പരിശോധന അസംബന്ധമാണെന്നാണ് വിദ്ഗ്ദ്ധര്‍ വിശേഷിപ്പിച്ചത്. ഇതിന് ശാസ്ത്രീയ അടിത്തറയില്ലെന്നും വിദ്ഗദ്ധര്‍ പറയുന്നു.
Leave a Reply