അര നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ കൊടുങ്കാറ്റാണ് ജപ്പാന്‍ തീരത്തേക്ക് കടന്നിരിക്കുന്നത്. പ്രാദേശിക സമയം ഏഴുമണിയോടെ ടോക്കിയോയുടെ തെക്കു-പടിഞ്ഞാറന്‍ മേഖലയില്‍ ഹാഗിബിസ് (Typhoon Hagibis) കൊടുങ്കാറ്റ് പ്രവേശിച്ചു. കൊടുങ്കാറ്റിനെ തുടര്‍ന്ന് 80 ലക്ഷം പേരെയാണ് മാറ്റിപ്പാര്‍പ്പിക്കുന്നത്. 1600 വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. റഗ്ബി ലോകകപ്പ് മത്സരങ്ങളും സുസുക്ക ഗ്രാന്‍പ്രീ റേസിങ് മത്സരവും ഉള്‍പ്പടെയുള്ള പല പരിപാടികളും ഒഴിവാക്കി.
ജപ്പാനിലെ പ്രധാന ഓട്ടോമൊബൈല്‍ കമ്പനികളായ ഹോണ്ടയും ടൊയോട്ടയും ഫാക്ടറികള്‍ അടച്ചു. കാന്റോ മേഖലയിലും ഷിജുവോക പ്രവിശ്യയിലും 210,000 ത്തിലധികം വീടുകള്‍ക്ക് വൈദ്യുതിയില്ലെന്നും വിവരമുണ്ട്. കൊടുങ്കാറ്റിലുണ്ടാകുന്ന നാശനഷ്ടങ്ങള്‍ പ്രതിരോധിക്കുന്നതിനും രക്ഷാപ്രവര്‍ത്തനത്തിനുമായി 17,000 സ്വയം പ്രതിരോധ സേനാംഗങ്ങളെയാണ് ജപ്പാന്‍ വിന്യസിച്ചിരിക്കുന്നത്. നിലവില്‍ 162 കി.മീ വേഗതയിലാണ് കാറ്റ് വീശുന്നത്.
അറുപത് വര്‍ഷത്തിനിടെ ജപ്പാനില്‍ ഉണ്ടായിരിക്കുന്ന ഏറ്റവും ശക്തമായ കൊടുങ്കാറ്റാണ് ഹാഗിബിസ്. മണിക്കൂറില്‍ 216 കിലോമീറ്റര്‍ വേഗതയുള്ള കാറ്റായിരിക്കും വീശുകയെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ അസാധാരണമായ കനത്ത മഴയും കടല്‍ക്ഷോഭവും തിരമാലകളും മണ്ണൊലിപ്പും വെള്ളപ്പൊക്കവും രൂക്ഷമാകുമെന്നാണ് പ്രവചനം.
കഴിഞ്ഞ മാസം വീശിയ കൊടുങ്കാറ്റില്‍ ജപ്പാനിലെ 30,000 വീടുകള്‍ക്കാണ് നാശനഷ്ടം സംഭവിച്ചത്. 1959 വീശിയ വീരാ കൊടുങ്കാറ്റാണ് ജപ്പാനിലെ ചരിത്രത്തിലെ ഏറ്റവും വലിയ കൊടുങ്കാറ്റ്. മണിക്കൂറില്‍ 306 കിലോമീറ്റര്‍ വേഗതത്തില്‍ വീശിയ കാറ്റില്‍ 5000ഓളം ആളുകള്‍ കാണാതാവുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ട്.
വീഡിയോ കടപ്പാട് ; ദി ഗാർഡിയൻ
Leave a Reply