“തോത്താ പുൽക്രാ” ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വനിതാ ഫോറം സംഗമം ശനിയാഴ്ച ബഥേൽ കൺവെൻഷൻ സെന്ററിൽ ,തീം സോ ങ്ങ് പുറത്തിറങ്ങി.

“തോത്താ  പുൽക്രാ”   ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വനിതാ ഫോറം സംഗമം ശനിയാഴ്ച ബഥേൽ കൺവെൻഷൻ സെന്ററിൽ  ,തീം സോ ങ്ങ് പുറത്തിറങ്ങി.
December 05 04:38 2019 Print This Article
ബിർമിങ്ഹാം . ശനിയാഴ്ച ബിർമിംഗ്ഹാം  ബഥേൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന   ഗ്രേറ്റ്  ബ്രിട്ടൻ സീറോ മലബാർ രൂപതാ വനിതാ ഫോറം സംഗമത്തിന്റെ  ഒരുക്കങ്ങൾ പൂർത്തിയായതായി കോ ഓർഡിനേറ്റർ വികാരി ജനറൽ  വെരി .റ വ. ഫാ. ജിനോ അരീക്കാട്ട്, കൺവീനർ റവ. ഫാ. ജോസ് അഞ്ചാനിക്കൽ, പ്രസിഡന്റ് ജോളി മാത്യു എന്നിവർ അറിയിച്ചു. രൂപതയുടെ എട്ടു റീജിയനുകളിൽ നിന്നുമായി രാണ്ടായിരത്തോളം വനിതകൾ ആണ് സംഗമത്തിൽ പങ്കെടുക്കുമെന്ന് കരുതുന്നത് , പ്രത്യേകം കോച്ചുകളിലും സ്വകാര്യ വാഹനങ്ങളിലും ആയി  ഇടവക , മിഷൻ കേന്ദ്രീകരിച്ചും അല്ലാതെയും ശനിയാഴ്ച ഒൻപതു മണിയോടെ തന്നെ ബഥേൽ കൺവെൻഷൻ സെന്ററിൽ എത്തുവാനുള്ള ഒരുക്കത്തിലാണ് വനിതാ  ഫോറം പ്രവർത്തകർ . സംഗമത്തെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തി റെവ .ഫാ.ഷാജി തുമ്പേചിറയിൽ രചനയും സംഗീതവും നിർവഹിച്ച പ്രത്യേക തീം സോങ്ങും പുറത്തിറക്കിയിട്ടുണ്ട് .

തോത്താ  പുൽക്രാ”എന്ന് പരി കന്യകാമാതാവിനെ വിശേഷിപ്പിച്ചുകൊണ്ട്  ആദിമസഭയിലെ പ്രാർത്ഥനകളിൽ ഉപയോഗിച്ചിരുന്ന അഭിസംബോധനയാണ് ഈ വനിതാസംഗമത്തിനും പേരായി നൽകിയിരിക്കുന്നത്. ലത്തീൻ ഭാഷയിൽ (തോത്താ  പുൽക്രാ” ‘സർവ്വമനോഹരി’ എന്നാണ് ഈ അഭിസംബോധനയുടെ അർത്ഥം. പരി. കന്യകാമാതാവിൽ വിളങ്ങിയിരുന്ന വിശുദ്ധിയുടെയും അനുസരണത്തിൻറെയും നിറവ് ധ്യാനവിഷയമാക്കാനാണ്, വിശ്വാസത്തിൻറെ കുടക്കീഴിൽ ഈ ഒത്തുചേരൽ സംഘടിപ്പിക്കുന്നത്. ശനിയാഴ്ച രാവിലെ ഒമ്പതുമണിക്ക് രെജിസ്ട്രേഷനോടുകൂടി പരിപാടികൾ ആരംഭിക്കും. പത്തു മണിക്ക് നടക്കുന്ന ഉദ്ഘാടനസമ്മേളനത്തിനു ശേഷം, സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളുടെ പ്രയോക്താവും അറിയപ്പെടുന്ന പ്രഭാഷകയുമായ റെവ. സി. ഡോ. ജോവാൻ ചുങ്കപ്പുര ക്ലാസ് നയിക്കും. തുടർന്ന്  രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പണം  നടക്കും ,രൂപതയിൽ ശുശ്രുഷചെയ്യുന്ന വൈദികർ സഹകാർമ്മികരായിരിക്കും.  റവ . ഫാ. ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തിൽ ഉള്ള നൂറ്റിപ്പത്തോളം വനിതകൾ ഉൾപ്പെടുന്ന ഗായകസംഘം ആയിരിക്കും ഗാനശുശ്രൂഷക്കു നേതൃത്വം നൽകുന്നത് .ഉച്ചയ്ക്കുശേഷം വിവിധ റീജിയനുകൾ അണിയിച്ചൊരുക്കുന്ന വർണ്ണാഭമായ കലാപരിപാടികൾ അരങ്ങേറും. രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയിലെ അടുത്തവർഷമായ ദമ്പതീ വർഷത്തിന്റെ ഉദ്ഘാടനവും നടക്കും.

https://www.youtube.com/watch?v=GbHoyIcegDs
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles