എടക്കാട് ബറ്റാലിയന്‍ 06 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ടൊവിനോ തോമസിന് പൊള്ളലേറ്റത് വലിയ വാര്‍ത്തയായിരുന്നു. ചിത്രത്തിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. ഡ്യൂപ്പില്ലാതെ അഭിനയിച്ച രംഗത്തിനിടെയായിരുന്നു അപകടം. എന്നാൽ ഇതേ ചിത്രത്തിനായി ഇതിലും വലിയ സാഹസിക രംഗങ്ങളാണ് താരം ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്.

കലങ്ങി മറിഞ്ഞ പുഴയിലേയ്ക്ക് കുട്ടിയുമായി പാലത്തിൽ നിന്നും ചാടുന്ന താരത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. തീപിടിച്ച വസ്ത്രവുമായാണ് ഇതേരംഗത്തിലും ടൊവീനോ അഭിനയിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നവാഗതനായ സ്വപ്‌നേഷ് കെ.നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയൻ 06. ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകന്‍ നിര്‍ബന്ധം പിടിച്ചെങ്കിലും അത് വേണ്ടെന്ന് ടൊവിനോ തീരുമാനിക്കുകയായിരുന്നു. സ്വന്തം ജീവൻ പണയംവച്ചുള്ള സാഹസിക രംഗങ്ങൾക്കെതിരെ സാമൂഹിക മാധ്യമങ്ങളിലും വിമർശനം ഉയർന്നിരുന്നു. ആരുടെയോ പുണ്യം കൊണ്ട് കാര്യമായി ഒന്നും പറ്റിയില്ലെന്നായിരുന്നു ടൊവിനോയുടെ പ്രതികരണം, അപടകത്തിൽ മീശയും പുരികവും കുറച്ച് കരിഞ്ഞുപോയെന്നും താരം പറയുന്നു.