കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലം പത്തനാപുരം ഗാന്ധിഭവനിൽ കഴിയുന്ന നടൻ ടി പി മാധവനെ കണ്ട് വികാരാധീനയായി നടി നവ്യ നായരുടെ വാർത്ത വളരെ പ്രചാരത്തിൽ വന്നിരുന്നു. ഗാന്ധിഭവൻ റൂറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചലച്ചിത്ര അവാർഡിൽ മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങാനെത്തിയതായിരുന്നു നവ്യ. ഒത്തിരി സിനിമകളിൽ തന്നോടൊപ്പം അഭിനയിച്ച അദ്ദേഹം താമസിക്കുന്നതെന്ന് ഇവിടെയാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് നവ്യ പറഞ്ഞിരുന്നു. 600 സിനിമളില്‍ അഭിനയിച്ച് വ്യക്തിയാണ് ടിപി മാധവന്‍. അമ്മയുടെ ആദ്യത്തെ സെക്രട്ടറിയാണ് അദ്ദേഹം.

കണ്ണന്‍ ദേവനിലെ വലിയ ഉദ്യോഗസ്ഥനായിരുന്നു ടിപി മാധവന്‍. നടന്‍ മധുവിനൊപ്പം മലയാള സിനിമയിലേക്ക് പോന്നയാളാണ് മാധവന്‍. പക്ഷേ അദ്ദേഹത്തിന്റെ ഭാര്യക്ക് സിനിമയില്‍ അഭിനയിക്കുന്നത് ഇഷ്ടമല്ലായിരുന്നു. ഇതിനൊക്കെ പുറമേ സിനിമ നിര്‍മിച്ച് തകര്‍ന്ന് പോവുക കൂടി ചെയ്തതോടെ ആ ജീവിതം തകര്‍ന്ന് പോയി. സിനിമാക്കാരനായ ഭര്‍ത്താവിനെ അവര്‍ക്ക് ഇഷ്ടമായില്ലെങ്കിലും, അവരുടെ മകന്‍ ബോളിവുഡിലെ വലിയ സംവിധായകനായി മാറി എന്നതാണ് വിരോധഭാസം.

പക്ഷേ എന്തൊക്കെയാണെങ്കിലും ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ അവശതയായിരുന്നു ടിപി അനുഭവിച്ച് കൊണ്ടിരിക്കുന്നത്. ഹരിദ്വാർ സന്ദർശിക്കാൻ പോയ സമയത്ത് വർഷങ്ങൾക്കുമുമ്പ് അദ്ദേഹം അയ്യപ്പക്ഷേത്രത്തിൽ കുഴഞ്ഞു വീഴുകയും സീരിയൽ സംവിധായകൻ പ്രസാദ് നൂറനാട് സുജിൻ ലാൽ എന്നിവയുടെ സഹായത്താൽ ഗാന്ധിഭവനിൽ എത്തിയത്. അതിനുശേഷം ശിഷ്ടകാലം ടിപി മാധവൻ ഗാന്ധിഭവനിൽ കഴിയാം എന്ന് സ്വയമേ പറയുകയായിരുന്നു. മലയാളസിനിമയിൽ പ്രവർത്തിക്കുന്നതിനിടയിലാണ് ടിപി മാധവൻ ഒരു വിവാഹം കഴിക്കുന്നത്. ആ ബന്ധത്തിൽ അദ്ദേഹത്തിന് രണ്ട് മക്കളുണ്ട്. എന്നാൽ ആ ബന്ധം അധികനാൾ നീണ്ടു പോയില്ല.

ഏതാനും നാളുകൾക്കുള്ളിൽ തന്നെ വിവാഹമോചനം നേടുകയായിരുന്നു. അദ്ദേഹത്തിന്റെ ഈ രണ്ടു മക്കളിൽ ഒരാൾ ബോളിവുഡ് സംവിധായകനായ രാജാകൃഷ്ണ മേനോന്‍ ആണെന്ന കാര്യം അധികമാര്‍ക്കും തന്നെ അറിയില്ല. ഇപ്പോൾ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ ടി പി മാധവന്റെ ഈ മകൻ അച്ഛനെ കുറിച്ചുള്ള കാര്യങ്ങളും തന്റെ നിലപാടുകളും പങ്കുവയ്ക്കുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബോളിവുഡിലെ മികച്ച സംവിധായകരിലൊരാളായ രാജാകൃഷ്ണ മേനോന്‍ ടിപി മാധവന്റെ മകനായാണ് ജനിച്ചതെന്ന് പറയുമ്പോഴും ഇത്രയും വര്‍ഷത്തെ അവരുടെ ജീവിതത്തിനിടയില്‍ ആകെ രണ്ടുതവണ മാത്രമാണ് അച്ഛനെ കണ്ടതെന്ന് കൂടി രാജാകൃഷ്ണ ചേർത്ത്പറയുന്നു. അച്ഛൻ ടിപി മാധവൻ നാലു തവണയില്‍ കൂടുതല്‍ തന്നെ കണ്ടിട്ടുണ്ടാവില്ല എന്ന് മകൻ രാജാകൃഷ്ണ പറയുന്നു. അമ്മയാണ് സഹോദരിയെയും തന്നെയും വളര്‍ത്തിയത്. അമ്മ ഗിരിജ ഒരു സെൽഫ് മെയ്ഡ് വ്യക്തിയാണ്.

അമ്മയുടെ കീഴിലാണ് തങ്ങൾ വളർന്നത് എന്ന് അഭിമാനത്തോടെ മകൻ പറയുന്നു. രാജാകൃഷ്ണ തന്റെ സിനിമാ മോഹത്തെക്കുറിച്ച് അമ്മയോട് പറഞ്ഞപ്പോള്‍ നിനക്ക് ഏത് ജോലിയാണോ ഇഷ്ടം നൂറു ശതമാനം അതിൽ നല്‍കണമെന്നായിരുന്നു അമ്മ മറുപടി പറഞ്ഞത്. 86 വയസിനിടെ 650ൽ അധികം സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. 1960കളിൽ ബോംബെയിൽ മാധ്യമപ്രവർത്തനം ചെയ്തിരുന്ന അദ്ദേഹം പിന്നീട് ബാംഗ്ലൂർ ഒരു പരസ്യ കമ്പനി സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

നാടകങ്ങളോടു പണ്ടേ പ്രിയമായിരുന്ന അദ്ദേഹം നിരവധി നാടകങ്ങളിൽ വേഷമിട്ട ശേഷമാണ് സിനിമയിലേക്ക് എത്തിയത്. 1975ൽ ആണ് മാധവന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. പിന്നീടങ്ങോട്ട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. താരസംഘടനയായ അമ്മ രൂപീകരിച്ചപ്പോൾ മാധവനായിരുന്നു സെക്രട്ടറി. 1994 – 1997 കാലഘട്ടങ്ങളിൽ മലയാളസിനിമയിൽ താരസംഘടനയായ അമ്മയിൽ സെക്രട്ടറിയായും 2000 – 2006 കാലഘട്ടം ജോയിൻ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.