ആര്‍.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരനെ വധിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന രണ്ടാം പ്രതി കിര്‍മാണി മനോജ് വിവാഹിതനായി. ടി.പിയുടെ നാടായ ഒഞ്ചിയത്തിന് തൊട്ടടുത്ത ഓര്‍ക്കാട്ടേരി സ്വദേശിനിയാണ് വധു. മാഹി പന്തക്കല്‍ സ്വദേശിയായ മനോജിന്റെ വിവാഹം പുതുച്ചേരിയില്‍വെച്ച് മതാചാര ചടങ്ങുകളോടെയായിരുന്നു. ടി.പി വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുകയായിരുന്ന മനോജ് മൂന്നുദിവസം മുമ്പാണ് 15 ദിവസത്തെ പരോളിലിറങ്ങിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പൂജാരിയുടെ കാര്‍മികത്വത്തില്‍ നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും ചില പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരും മാത്രമാണ് പങ്കെടുത്തത്. ടി.പി വധക്കേസിലെ മറ്റൊരു പ്രതി ഷാഫിയും ജീവപര്യന്തം തടവുശിക്ഷയനുഭവിക്കുന്നതിനിടെ കഴിഞ്ഞ വര്‍ഷം പരോളിലിറങ്ങി വിവാഹിതനായിരുന്നു. ഷാഫിയുടെ വിവാഹത്തിന് എ.എന്‍. ഷംസീര്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തത് വിവാദമായിരുന്നു. ആര്‍.എസ്.എസ് പ്രവര്‍ത്തകനും തലശ്ശേരി ബാറിലെ അഭിഭാഷകനുമായ വത്സരാജക്കുറുപ്പിനെ കൊലപ്പെടുത്തിയ കേസിലും കിര്‍മാണി മനോജ് പ്രതിയാണ്.