തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ മാധ്യമപ്രവർത്തകനുമായി വാക്കേറ്റത്തിലേർപ്പെട്ട് മുൻ ഡിജിപി ടിപി സെൻകുമാർ. ചോദ്യം ചോദിക്കാനെണീറ്റ മാധ്യമപ്രവർത്തകനെ ‘നിങ്ങൾ മദ്യപിച്ചിട്ടുണ്ടോ’ എന്ന ചോദ്യത്തോടെയാണ് സെൻകുമാർ നേരിട്ടത്. ഇതിനെ ചോദ്യം ചെയ്ത മാധ്യമപ്രവർത്തകനോട് നിങ്ങളുടെ പെരുമാറ്റം കണ്ടാൽ മദ്യപിച്ചിട്ടുണ്ടെന്നാണ് തോന്നുകയെന്നായി സെൻകുമാർ. കലാപ്രേമി എന്ന മാധ്യമത്തിൽ നിന്നുള്ള കടവിൽ റഷീദ് എന്ന മാധ്യമപ്രവർത്തകനോടാണ് ടിപി സെൻകുമാറും സിൽബന്തികളും അപമര്യാദയായി പെരുമാറിയത്.

സെൻകുമാറിന്റെ കൂടെ വന്നവര്‍ ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകനെ പിടിച്ച് പുറത്തു തള്ളാൻ ശ്രമം തുടങ്ങി. ഇതോടെ മറ്റ് മാധ്യമപ്രവർത്തകർ ഇടപെടുകയായിരുന്നു. ഇതോടെ പ്രതിരോധത്തിലായ സെൻകുമാർ ചോദ്യങ്ങൾക്ക് മറുപടി പറയാമെന്ന് പ്രസ്താവിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ടിപി സെന്‍കുമാറിനെ ഡിജിപിയാക്കിയത് തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമാണെന്ന് രമേശ് ചെന്നിത്തല പ്രസ്താവിച്ചത് സംബന്ധിച്ച് ചോദ്യമുന്നയിച്ചതാണ് മാധ്യമപ്രവർത്തകനെ പ്രസ് ക്ലബ്ബിൽ നിന്നും പുറത്താക്കാൻ ടിപി സെൻകുമാറിനെ പ്രകോപിപ്പിച്ചത്.