കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലിനെതിരെ കര്‍ഷക രോഷം കത്തിയാളുന്നു. ബില്ലില്‍ രാഷ്ട്രപതി ഒപ്പ് വെച്ചതിന് പിന്നാലെയാണ് രാജ്യത്തിന്റെ പല കോണിലും വന്‍ പ്രതിഷേധങ്ങള്‍ അരങ്ങേറുന്നത്. ഇപ്പോള്‍ ഡല്‍ഹിയില്‍ ട്രാക്ടറിന് തീയിട്ട് പ്രതിഷേധമറിയിച്ചിരിക്കുകയാണ് ഒരു കൂട്ടം കര്‍ഷകര്‍. ഇന്ത്യ ഗേറ്റിന് അടുത്താണ് ട്രാക്ടറിന് തീയിട്ടത്.
സംഭവത്തെ തുടര്‍ന്ന് പോലീസും അഗ്‌നിശമന സേനയും സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു. പുലര്‍ച്ചെ 7.30-നാണ് പുതിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി ഒരുസംഘം ആളുകള്‍ പഴയൊരു ട്രാക്ടറിന് തീയിട്ടത്. പ്രതിഷേധക്കാര്‍ കോണ്‍ഗ്രസ് അനുകൂല മുദ്രാവാക്യം മുഴക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമം നടത്തി വരികയാണ്.
കഴിഞ്ഞ ആഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ മൂന്ന് കാര്‍ഷിക ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസാക്കിയെടുത്തത്. ഞായറാഴ്ച രാഷ്ട്രപതി ഒപ്പിട്ടതോടെ ബില്‍ നിയമമായി മാറുകയും ചെയ്തു. ഇതിനെതിരെ ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
Leave a Reply