ന്യുസിലാൻഡ് മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി നെൽസണിലെ ബീച്ചിൽ മുങ്ങി മരിച്ച ടീനയുടെ മൃതദേഹം ശനിയാഴ്ച നാട്ടിൽ കൊണ്ട് പോകുവാൻ വേണ്ട നടപടിക്രമങ്ങൾ ശരിയാക്കുന്നതായി മരിച്ച ടീനയുടെ ഭർത്താവു ജിലുവിന്‍റെ സുഹൃത്തുക്കൾ അറിയിച്ചു. ഇതിന് ആവശ്യമായ ധനസമാഹരണവും മറ്റുമായി സുഹൃത്തുക്കളും ഇവിടുത്തെ മലയാളി അസോസിയേഷനും മുന്നിട്ടിറങ്ങി നടത്തുന്നുണ്ട്.
തിങ്കളാഴ്ച വൈകുന്നേരം നെൽസണിലെ തഹുനായി ബീച്ചിൽ ആണ് ടീന അപകടത്തില്‍ പെട്ടത്. ടീനയും ഭര്‍ത്താവ് ജിലുവും ഉള്‍പ്പെടെ അഞ്ച് പേരാണ് ഒരുമിച്ച് ബീച്ചില്‍ പോയത്. ഇതിൽ 2 ദമ്പതികളും ഒരാള്‍ ബാച്ചിലറും ആയിരുന്നു. ഇതിൽ നാലു പേരും ബാംഗ്ലൂരിലെ റോയൽ കോളേജ് ഓഫ് നഴ്സിങ്ങിൽ 2007 മുതൽ ഒരുമിച്ചു പഠിച്ചു നഴ്സിംഗ് പാസ്സായ സഹപാഠികൾ ആയിരിന്നു എല്ലാവരും. റ്റീനയും ഭർത്താവ് ജിലുവും പഠന കാലത്തെ പ്രണയത്തെ തുടർന്ന് 2014 ൽ വിവാഹിതരായവർ ആണ്. ഇവർ എല്ലാവരും ഓക്‌ലൻഡിൽ പഠനത്തിന് ശേഷം നെൽസണിൽ ജോലിക്കെത്തിയതാണ്, ടീന ജിലുവിന്‍റെ പഠനശേഷം സ്പൗസ് വിസയിൽ ആണ് ന്യുസിലാണ്ടിൽ എത്തിയത്. ടീന എറണാകുളം സ്വദേശിനിയും , ജിലു കൊല്ലം കുണ്ടറ സ്വദേശിയുമാണ് .
ഇവർ എല്ലാവരും ന്യുസിലാൻഡ് നഴ്സിംഗ് ലൈസൻസിന് ശ്രമിക്കുകയും, അതോടൊപ്പം നഴ്സിംഗ് ഹോമിൽ കെയർ അസിസ്റ്റന്റ് ആയി ജോലിനോക്കുകയും ആയിരുന്നു. പല ഷിഫ്റ്റുകളായി ജോലിചെയ്യുമ്പോളും എല്ലാവര്‍ക്കും മിക്കവാറും തിങ്കളാഴ്ച ഓഫ് കിട്ടുമായിരുന്നു. ഈ സമയത്ത് എല്ലാവരും എല്ലാ തിങ്കളാഴ്ച തഹുനായി ബീച്ചിൽ ഒത്തു കൂടുകയും, ഭക്ഷണവും നടത്തവും വർത്തമാനവും ആയി വൈകുന്നേരം അവിടെ ചിലവഴിക്കുകയും നാട്ടിലെ പല സഹപാഠികളെ ഫോൺ വിളിക്കുകയുമാണ് പതിവ്.
ദുരന്തം വന്ന വഴി
എല്ലാ തിങ്കളാഴ്ചത്തെയും പോലെ അന്നും അവർ ജനുവരി 29 ന് വൈകുന്നേരം 8 മണിയോടെ ഭക്ഷണം പുറത്തു നിന്ന് വാങ്ങി രണ്ടു കാറുകളിൽ ആണ് തഹുനായി ബീച്ചിൽ എത്തിയത്, ഇവർ മാത്രമല്ല നിരവധി പേർ അവിടെ മത്സ്യബന്ധനത്തിനും വിനോദത്തിനും മറ്റുമായി രാത്രികാലങ്ങളിൽ അവിടെയുണ്ടാകാറുണ്ട് . ഇത് ഒരു അറിയപ്പെടുന്ന ടൂറിസ്റ്റ് സ്പോട്ടും ആണ് .
ഭക്ഷണത്തിനു ശേഷം പതിവ് പതിവ് നടത്തത്തിനിടയില്‍ ഇവര്‍ ബീച്ചിൽ നിന്ന് കടലിലേക്ക് ഇറങ്ങുകയായിരുന്നു. വേലിയിറക്കമായതിനാൽ തീരത്തു വെള്ളമിറങ്ങി കിടക്കുകയായിരുന്നു, അതിനാൽ തന്നെ ഇവർ ഏകദേശം 20 -30 മീറ്റർ ഉള്ളിലേക്ക് പോകുകയും ചെയ്തു. അതിനിടയിൽ ആണ് ടീന കടൽത്തട്ടിലെ ചെറുകുഴിയിൽ തെന്നി, ബാലൻസ് തെറ്റി വെള്ളത്തിലേക്ക് വീണത്. നീന്തല്‍ ഒട്ടും വശമില്ലാതിരുന്ന ടീന വീണതോടെ പേടിക്കുകയും, ശ്വാസ നാളത്തില്‍ വെള്ളം കയറുകയും ചെയ്തു. ഇത് കണ്ടു നിന്ന ജിലു റ്റീനയെ രക്ഷിക്കാൻ ശ്രമിക്കുകയും ഇരുവരും വെള്ളത്തില്‍ വീഴുകയും ചെയ്തു.
മറ്റുള്ളവർ ഉടനെ കാറിൽ ഓടിയെത്തി, മൊബൈൽ ഫോണിൽ നിന്ന് പോലീസിനെ വിവരം അറിയിച്ചു. പോലീസും, കോസ്റ്റ് ഗാർഡും, ഹെലികോപ്റ്ററും ഉടൻ എത്തിയെങ്കിലും ഇവരെ നേരത്തെ കണ്ട സ്പോട്ടിൽ കണ്ടെത്താനായില്ല. എന്നാല്‍ നീന്തൽ വശമുള്ള ജിലു റ്റീനയെ കൊണ്ട് കുറച്ചകലെ നീന്തി കരക്കെത്തിയിരുന്നുന്നു, തുടർന്ന് നഴ്‌സായ ജിലു തന്നെ CPR നൽകിയെങ്കിലും ടീനയെ രക്ഷിക്കാന്‍ സാധിച്ചില്ല. തിങ്കളാഴ്ച വൈകുന്നേരം രാത്രി 11 മണിക്കാണ് സംഭവം നടന്നെതെങ്കിലും വളരെ നേരം വിശദമായി ബീച്ചില്‍ തെരച്ചില്‍ നടത്തിയ ശേഷമാണ് വെളുപ്പിന് 1 .30 ഓടെ ജിലുവിനെയും, റ്റീനേയും പൊലീസിന് കണ്ടെത്താനായത്.
മെഡിക്കൽ ടീം ഇരുവരെയും ഉടന്‍ തന്നെ ഹോസ്പിറ്റലിലേക്ക് മാറ്റി . ഭാര്യയുടെ വേർപാടിൽ തകർന്ന ജിലുവിനെ ഇന്നലെ ഉച്ചക്ക് ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. കഴിഞ്ഞ 10 വര്ഷങ്ങളായി സുഹൃത്തുക്കളായ സഹപാഠികളിൽ ഒരാൾ കണ്മുൻപിൽ വച്ച് മരിച്ച ആഘാതത്തിൽ ആണ് മറ്റു നാലുപേരും. രാവിലെ തന്നെ ഇവർ ഓക്ലൻഡ് മലയാളി സമാജം സെക്രട്ടറി ബ്ലെസ്സനെ ഇവർ വിവരങ്ങൾ അറിയിക്കുകയും, തുടർന്ന് ഇന്ത്യൻ ഹൈ കമ്മിഷനിൽ അറിയിക്കുകയും ചെയ്തു. ഇന്ത്യൻ ഹൈ കമ്മീഷണർ പോലീസിൽ നിന്ന് വിശദമായ റിപ്പോർട്ട് ചോദിച്ചിട്ടുണ്ട് . ഓക്ലൻഡ് മലയാളം ഭാരവാഹികൾ എല്ലാവിധ സഹായവും ഇവർക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട് .
ന്യുസിലാണ്ടിൽ ഇപ്പോൾ കനത്ത ചൂടു കാലാവസ്ഥ ആയതിനാൽ എല്ലാവരും ബീച്ചുകളിൽ വൈകുന്നേരം
അധികസമയവും ചിലവഴിക്കുണ്ട് . കടൽ ശാന്തമാണ് എന്ന് കരുതി ഒരു പരിധി വിട്ടു അധികം ദൂരം കടലിനുള്ളിലെക്ക് പോകാതിരിക്കാൻ, പ്രത്യേകിച്ച് കുട്ടികളെ ശ്രദ്ധിക്കേണ്ടണ്ടതാണ്. പ്രത്യേകിച്ച് രാത്രിയിൽ വേലിയേറ്റം അപ്രതീക്ഷിതമായി ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ രാത്രികാലങ്ങളിൽ കടലിൽ ഇറങ്ങുന്നത് ഒഴിവാക്കുന്നക.
Leave a Reply