സുഹൃത്തിനെക്കൊണ്ട് റെയില്‍വേ ട്രാക്കില്‍ നിന്നും ഫോട്ടോ എടുപ്പിക്കുന്നിതിനിടെ യുവാവ് ട്രെയിന്‍ ഇടിച്ച് മരിച്ചു. മുളന്തുരുത്തി ചെങ്ങോലപ്പാടം റെയില്വേ ഗേറ്റിനു സമീപത്തായിരുന്നു അപകടം. വൈക്കം തെക്കേനട കണ്ണാട്ട് കൃഷ്ണന്റെയും സുലോചനയുടെയും മകന്‍ അജിത്ത് ആണ് മരിച്ചത്.

ഇരുപത്തിയാറ് വയസ്സായിരുന്നു. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം. സുഹൃത്തിനൊപ്പം സമീപത്തെ വര്‍ക്ക് ഷോപ്പില്‍ വാഹനം നന്നാക്കാന്‍ എത്തിയതായിരുന്നു അജിത്ത്. അതിനിടെ സുഹൃത്തിന്റെ സഹായത്തോടെ ട്രെയിന്‍ വരുന്ന സമയം ഫോട്ടോ എടുപ്പിക്കാന്‍ റെയില്‍വേട്രാക്കില്‍ കയറി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ട്രാക്കില്‍ നില്‍ക്കുന്ന ചിത്രത്തിനു പിന്നില്‍ ട്രെയിന്‍ കൂടി ഉള്‍പ്പെടുത്തി വരുന്ന രീതിയില്‍ ഫോട്ടോ എടുക്കാനായിരുന്നു അജിത്ത് ഉദ്ദേശിച്ചത്. എന്നാല്‍ അജിത്തിന്റെ കണക്കുകൂട്ടലുകളെല്ലാം ട്രെയിന്‍ തെറ്റിച്ചു. ഫോട്ടോയെടുത്ത് അജിത്ത് ട്രാക്കില്‍ നിന്ന് മാറുന്നതിന് മുമ്പേ വേഗത്തില്‍ എത്തിയ ട്രെയിന്‍ ഇടിച്ചു.

ഗുരുതരമായി പരിക്കേറ്റ അജിത്തിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഗീതുവാണ് സഹോദരി