മുസാഫര്‍പൂര്‍ തീവണ്ടിയപകടം; കാരണമായത് റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നത് ലോക്കോ പൈലറ്റ് അറിഞ്ഞില്ലെന്ന് റിപ്പോര്‍ട്ട്

മുസാഫര്‍പൂര്‍ തീവണ്ടിയപകടം; കാരണമായത് റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നത് ലോക്കോ പൈലറ്റ് അറിഞ്ഞില്ലെന്ന് റിപ്പോര്‍ട്ട്
August 20 07:38 2017 Print This Article

മുസാഫര്‍പൂര്‍: മുസാഫര്‍പൂര്‍ ട്രെയിന്‍ അപകടത്തിന് കാരണമായത് ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്ന വിവരം ലോക്കോ പൈലറ്റ് അറിയാത്തത്. അപകടം നടന്ന ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുകയായിരുന്നു. ഇത് ലോക്കോ പൈലറ്റിനെ അറിയിക്കുന്നതില്‍ വീഴചയുണ്ടായതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. ഖതൗലി എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. ഇവിടെ 15 മീറ്ററോളം ട്രാക്ക് മാറ്റി സ്ഥാപിച്ചിരുന്നു.

ട്രെയിന്‍ എത്തുന്നതിനു തൊട്ടു മുമ്പാണ് ട്രാക്ക് മാറ്റിയത്. പണികളുടെ അവസാന ഘട്ടം എത്തിയപ്പോളാണ് ട്രെയിന്‍ എത്തിയത്. ഇതോടെ ജോലിക്കാര്‍ ഓടി മാറുകയായിരുന്നു. ജോലിക്കാര്‍ ഉപേക്ഷിച്ച ഉപകരണങ്ങള്‍ അപകടത്തില്‍പ്പെട്ട എ 1 കോച്ചിന്റെ അടിയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഖതൗലി റെയില്‍വേ സ്‌റ്റേഷനില്‍ പോലും അറ്റകുറ്റപ്പണികള്‍ നടക്കുന്നതായി അറിയിപ്പ് ലഭിച്ചില്ലെന്നാണ് വിവരം.

ഉത്കല്‍ എക്‌സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ വൈകുന്നേരമുണ്ടായ അപകടത്തില്‍ 23 പേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പാളം തെറ്റിയ ട്രെയിന്‍ സമീപത്തുള്ള ചായക്കടയിലേക്ക് ഇടിച്ചു കയറി. കടയുടമയും നാലോളം പേരും തല്‍ക്ഷണം മരിച്ചു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles