ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ യുകെയിലെ ഗേൾഗൈഡിംഗ് സംഘടനയിൽ അംഗത്വ നിബന്ധനയിൽ വലിയ മാറ്റം വരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . 2025ലെ യുകെ സുപ്രീം കോർട്ട് റൂളിംഗ് ഓൺ ബിയോളോജിക്കൽ സെക്സ് ഡെഫിനിഷൻ പ്രകാരം സെക്സ് എന്നത് ബയോളജിക്കൽ സെക്സ് എന്ന വ്യാഖ്യാനം പ്രാബല്യത്തിൽ വന്നതിനെ തുടർന്ന് ട്രാൻസ്‌ജെൻഡർ പെൺകുട്ടികൾക്ക് സംഘടന വിടേണ്ടതായി വരും. സെപ്റ്റംബർ 6നകം സംഘടന വിടാൻ സമയം അനുവദിച്ചിട്ടുണ്ടെന്നും, കുടുംബങ്ങൾക്ക് തയ്യാറെടുക്കാനും പിന്തുണ തേടാനും അവസരം നൽകാനാണ് ഈ സമയം നിശ്ചയിച്ചതെന്നും ഗേൾഗൈഡിംഗ് വ്യക്തമാക്കി.

യുകെയിൽ പെൺകുട്ടികൾക്കും യുവതികൾക്കും വേണ്ടി പ്രവർത്തിക്കുന്ന ഒരു പ്രമുഖ യുവജന സംഘടനയാണ് ഗേൾഗൈഡിംഗ്. 4 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് നേതൃത്വം, ആത്മവിശ്വാസം, സാമൂഹിക കഴിവുകൾ എന്നിവ വളർത്താൻ വിവിധ പ്രവർത്തനങ്ങൾ ആണ് ഇതിന്റെ കീഴിൽ സംഘടിപ്പിക്കുന്നത്. സ്കൗട്ടിംഗ് മാതൃകയിൽ പ്രവർത്തിക്കുന്ന ഈ സംഘടന ക്യാമ്പിംഗ്, ടീം ആക്ടിവിറ്റികൾ, കമ്മ്യൂണിറ്റി സർവീസ് തുടങ്ങിയവ മുഖേന കുട്ടികളുടെ വ്യക്തിത്വ വികസനമാണ് ലക്ഷ്യമിടുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗേൾഗൈഡിംഗിന്റെ കീഴിൽ പ്രവർത്തിക്കുന്ന റെയിൻബോസ്, ബ്രൗണീസ്, ഗൈഡ്സ്, റേഞ്ചേഴ്സ് ഗ്രൂപ്പുകളിലായി ഏകദേശം 3 ലക്ഷം കുട്ടികളും 80,000ഓളം വോളന്റിയർമാരും ഉണ്ട് . നിലവിൽ വനിതകൾക്ക് മാത്രം ഉള്ള വോളന്റിയർ സ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ട്രാൻസ്‌ജെൻഡർ സ്ത്രീകൾ മാറേണ്ടിവരുമെന്നും സംഘടന അറിയിച്ചു. ലിംഗപരമായ ഡാറ്റ ശേഖരിക്കാത്തതിനാൽ ഈ തീരുമാനം എത്രപേർക്കാണ് നേരിട്ട് ബാധകമാകുന്നതെന്ന് വ്യക്തമല്ല.

അതേസമയം, ഈ തീരുമാനം “കുട്ടികൾക്ക് ഹൃദയഭേദകമായത്” എന്ന വിമർശനവുമായി ഒട്ടേറെപ്പേർ രംഗത്ത് വന്നു . മറുവശത്ത് സെക്സ് മാറ്റേഴ്സ് എന്ന സംഘടന ഇത് “ശരിയായ നീക്കം” എന്ന് സ്വാഗതം ചെയ്തു. നിയമപരമായ ചട്ടങ്ങൾ പാലിക്കാനും സംഘടനയുടെ അംഗത്വ നിർവചനങ്ങളോട് ഒത്തുനിൽക്കാനുമാണ് ഈ തീരുമാനം എടുത്തതെന്ന് ഗേൾഗൈഡിംഗ് വിശദീകരിച്ചു. ഇക്വാലിറ്റി ആൻറ് ഹ്യൂമൻ റൈറ്സ് കമ്മീഷൻ നൽകുന്ന മാർഗനിർദേശങ്ങൾ വ്യക്തവും പ്രായോഗികവുമാകണമെന്ന് സംഘടന നിർദേശിച്ചിട്ടുണ്ട്.