ആൺകുട്ടിയായി ജനിച്ച് വളർന്ന ട്രാൻസ്ജെന്റർ വിഭാഗത്തിൽപെട്ടയാൾ ഗർഭിണിയെന്ന് വാർത്ത. പെർസിസ്റ്റന്റ് മുള്ളേറിയൻ ഡക്ട് സിൻഡ്രോം (PMDS)എന്ന അപൂർവ അവസ്ഥയാണ് മൈക്കി ചാനൽ എന്ന 18 കാരന്റേത്. പുരുഷ ലൈംഗികാവയവവും സ്ത്രീ പ്രത്യുത്പാദന അവയവങ്ങളും ഗർഭപാത്രവും ഉള്ള അവസ്ഥയാണിത്. ഫലോപ്യൻ ട്യൂബ്, ഗർഭപാത്രം, വളർച്ചയെത്താത്ത യോനി നാളം എന്നിവ ശരീരത്തിലുണ്ടാകും.

ലൈംഗിക ബന്ധത്തിന് ശേഷവും മൂത്രമൊഴിക്കുമ്പോഴും ഉള്ള അസാധാരണ അനുഭവങ്ങളെ തുടർന്നാണ് മൈക്കി ഡോക്ടറെ സമീപിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് PMDS എന്ന അവസ്ഥയാണ് മൈക്കിയുടേത് എന്ന് കണ്ടെത്തിയത്.

ഈ അവസ്ഥയിൽ ട്യൂമർ, ക്യാൻസർ സാധ്യത കൂടുതലായതിനാൽ സർജറി നടത്തി യൂട്രസ് നീക്കം ചെയ്യാൻ ഡോക്ടർമാർ മൈക്കിയെ ഉപദേശിച്ചിരുന്നു. എന്നാൽ തന്റെ പുരുഷ പ്രത്യുത്പാദന അവയവങ്ങൾ വന്ധ്യതയിലാണെന്ന് മനസ്സിലാക്കിയ മൈക്കി ഉടൻ തന്നെ ഒരു കുഞ്ഞിന് ജന്മം നൽകാൻ തീരുമാനിക്കുകയായിരുന്നു.

കുഞ്ഞുണ്ടാകണമെന്ന ആഗ്രഹം ഉള്ളതിനാലാണ് താൻ ഇത്തരത്തിൽ ഒരു തീരുമാനം എടുത്തതെന്ന് മൈക്കി പറയുന്നു. കുട്ടിക്കാലം മുതൽ പാവകളെ താലോലിച്ചാണ് വളർന്നത്. മുതിർന്നാൽ കുഞ്ഞ് വേണമെന്ന് ആഗ്രഹിച്ചിരുന്നു. അതിനാൽ ഗർഭം ധരിക്കാൻ അവസരമുണ്ടെന്ന് അറിഞ്ഞപ്പോൾ അതിന് തയ്യാറെടുക്കുകയായിരുന്നു.-മൈക്കി പറയുന്നു. തുടർന്ന് ഫെർട്ടിലിറ്റി പ്രക്രിയയ്ക്ക് വിധേയനാകുകയായിരുന്നു. യോനീ കവാടം ഇല്ലാത്തതിനാൽ ദാതാവിന്റെ സ്പേം നേരിട്ട് കുത്തിവെക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇപ്പോൾ നാല് മാസം ഗർഭിണിയാണ് മൈക്കി. PMDS എന്ന അവസ്ഥയെ കുറിച്ച് ബോധവത്കരണം നടത്തുകയാണ് മൈക്കിയുടെ ലക്ഷ്യം. തന്നെ പോലുള്ളവരോട് സമൂഹം പുലർത്തുന്ന തെറ്റായ കാഴ്ച്ചപ്പാടുകളും മുൻവിധികളും മാറണമെന്നും മൈക്കി ആഗ്രഹിക്കുന്നു.

മൈക്കിയെ ഗർഭാവസ്ഥയിലുള്ളപ്പോൾ നടത്തിയ പരിശോധനയിൽ പെൺകുഞ്ഞാണെന്നായിരുന്നു ഡോക്ടർമാർ അമ്മയെ അറിയിച്ചിരുന്നത്. എന്നാൽ ആൺകുട്ടിയായി ജനിച്ചപ്പോൾ ഡോക്ടർമാരും അമ്പരന്നിരുന്നുവെന്ന് മൈക്കി പറയുന്നു.

കുട്ടിക്കാലത്ത് ആൺകുട്ടിയായുള്ള അവസ്ഥയിൽ അസ്വസ്ഥയായിരുന്നു മൈക്കി. അമ്മയുടെ ലിപ്സ്റ്റിക്കും ആന്റിയുടെ പേഴ്സുമെല്ലാം ഉപയോഗിച്ച് കളിക്കാനായിരുന്നു തനിക്ക് താത്പര്യം. ഒരിക്കലും ഒരു പുരുഷനെ പോലെ ആയിരുന്നില്ല താൻ ചിന്തിച്ചതും തന്റെ ശരീരഭാഷയും സ്വഭാവവുമെല്ലാം സ്ത്രീകളുടേതു പോലെയായിരുന്നുവെന്നും മൈക്കി പറയുന്നു.